ADVERTISEMENT

കുവൈത്ത് സിറ്റി ∙സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ സ്വദേശികളെ കൂടുതൽ ആകർഷിക്കുന്നതിനു നടപടികൾ ആവശ്യമെന്നു ധനമന്ത്രി മറിയം അൽ അഖീൽ. സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന സ്വദേശിക്കും പൊതുമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശിക്കും ലഭിക്കുന്ന ആനുകൂല്യം തമ്മിൽ അന്തരം നിലനിൽക്കുന്നു.

ശമ്പളത്തിന് പുറമേ സ്വകാര്യമേഖലയിലെ സ്വദേശികൾക്ക് സർക്കാർ പ്രത്യേക ആനുകൂല്യം നൽകുന്നുവെങ്കിലും സ്വദേശികൾ അത്രകണ്ടു തൃപ്തരല്ല. അതൊഴിവാക്കാൻ കൂടുതൽ ആനുകൂല്യം സംബന്ധിച്ച് സർക്കാരും പാർലമെന്റും പുനരവലോകനം നടത്തേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം സ്വദേശികൾക്ക് ബാങ്കുകളിൽ തൊഴിലവസരം ലഭ്യമാക്കുന്നത് സംബന്ധിച്ച് മാൻപവർ പബ്ലിക് അതോറിറ്റി തൊഴിൽ പ്രദർശനം സംഘടിപ്പിച്ചു. 9 ബാങ്കുകളിലായി സ്വദേശികൾക്ക് ഒട്ടേറെ അവസരങ്ങൾ ഉണ്ടെന്ന് പ്രദർശനം വ്യക്തമാക്കി.

രാജ്യത്തെ കർഷകരുടെ ആ‍വശ്യങ്ങൾ പഠിച്ച് യുക്തമായ പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി മറിയം അൽ അഖീൽ പാർലമെന്റിലെ പബ്ലിക് യൂട്ടിലിറ്റി കമ്മിറ്റി യോഗത്തിൽ പറഞ്ഞു. ബജറ്റിൽ കാർഷിക വിഹിതം 7 ദശലക്ഷം ദിനാറിൽ നിന്നു 12 ദശലക്ഷം ദിനാർ ആയി ഉയർത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും അവർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com