ADVERTISEMENT

ദോഹ ∙ നിർമാണം പൂർത്തിയായതോടെ ഉദ്ഘാടന തീയതി കാത്ത് എജ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയം. കഴിഞ്ഞ വർഷം ദേശീയ ദിനത്തിൽ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചെങ്കിലും പരിശോധനാ നടപടികൾ പൂർത്തിയാക്കാത്തതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. മേയിൽ നടക്കാനിരിക്കുന്ന അമീർ കപ്പ് ഫൈനൽ, ഡിസംബറിലെ ഫിഫ ക്ലബ് ലോകകപ്പ് എന്നിവയുടെ വേദികളിലൊന്നായി എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം മാറുമെന്ന പ്രതീക്ഷയിലാണ് ജനം. 2022 ലോകകപ്പ് ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സര വേദിയാണ് മരുഭൂമിയിലെ വജ്രം എന്നറിയപ്പെടുന്ന എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം.

2022 ഫിഫ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് സ്‌റ്റേഡിയം നിർമിക്കുന്നത്. അൽ റയ്യാനിലെ എജ്യൂക്കേഷൻ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന സ്‌റ്റേഡിയത്തിൽ 45,000 പേർക്കുള്ള ഇരിപ്പിട ശേഷിയുണ്ട്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നൂതന ശിതീകരണ സാങ്കേതിക വിദ്യ, എൽഇഡി വെളിച്ച സംവിധാനങ്ങൾ, തദ്ദേശീയമായി വികസിപ്പിച്ച പുൽത്തകിടി തുടങ്ങി ഒട്ടേറെ സവിശേഷതകൾ നിറഞ്ഞതാണ് സ്റ്റേഡിയം. ഏതൊരു വ്യക്തിയെയും ഒറ്റനോട്ടത്തിൽ ആകർഷിക്കുന്നതാണ് സറ്റേഡിയത്തിന്റെ രൂപകൽപന. സുസ്ഥിരത, വികസനം, പുതുമ എന്നിവയുടെ പ്രതീകമായി മാറ്റങ്ങളെ ഉൾക്കൊളളാൻ കഴിയുന്ന വജ്രത്തിന്റെ ആകൃതിയിലാണ് സ്റ്റേഡിയം.

ജ്യാമിതീയ പാറ്റേണിൽ സങ്കീർണമായ ത്രികോണ രൂപത്തിലുള്ള മുഖപ്പിന്റെ നിറം സൂര്യന്റെ ചലനം അനുസരിച്ച് മാറി കൊണ്ടിരിക്കും. പരിശീലന സൈറ്റുകൾ, മറ്റ് നൂതന കായിക സൗകര്യങ്ങൾ, 50,000ത്തിലധികം വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യം, വിനോദത്തിനും വിശ്രമത്തിനുമായി മനോഹരമായ പാർക്കുകൾ, എജ്യൂക്കേഷൻ സിറ്റിയിലുടനീളം സഞ്ചരിക്കാൻ ട്രാം, സ്റ്റേഡിയത്തിലേക്ക് എത്താൻ ദോഹ മെട്രോ തുടങ്ങി കാണികൾക്കും കളിക്കാർക്കുമായി എല്ലാ വിധ സൗകര്യങ്ങളും ഇവിടെയുണ്ട്. ലോകകപ്പിന് ശേഷം 20,000 സീറ്റുകൾ അവികസിത രാജ്യങ്ങളിലെ കായിക അടിസ്ഥാന സൗകര്യങ്ങൾക്കായി സംഭാവന ചെയ്യാനാണ് തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com