ADVERTISEMENT

ദോഹ ∙ ഖത്തർ ദേശീയ കായികദിനത്തോട് അനുബന്ധിച്ച് അൽവക്ര സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന ചാലിയാർ ദോഹയുടെ 6-ാമത് കായിക മേളയിൽ കൊടിയത്തൂർ പഞ്ചായത്ത് 73 പോയിന്റുകൾ നേടി ഓവറോൾ കിരീടം സ്വന്തമാക്കി.

68 പോയിന്റുകളുമായി കഴിഞ്ഞ വർഷത്തെ ചാംപ്യന്മാരായ ഫറോക് പഞ്ചായത്ത് രണ്ടാം സ്ഥാനവും കിഴുപറമ്പ് (28), കടലുണ്ടി (23), വാഴയൂർ (22) മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ നേടി. ഖത്തർ-ഇന്ത്യൻ കലാ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിച്ച  മാർച്ച് പാസ്റ്റിൽ വാഴയൂർ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. ഫറോക്കും കൊടിയത്തൂരും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 24 പഞ്ചായത്തുകൾ പങ്കെടുത്ത മാർച്ച് പാസ്റ്റിൽ  ഒളിംപ്യൻ ടിന്റു ലൂക്ക ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.

സമാപന സമ്മേളനത്തിൽ ചാലിയാർ ദോഹ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഫറോക്ക് അധ്യക്ഷനായി. ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി.മഷ്ഹൂദ്, ഷറഫ് പി ഹമീദ് (ഐഎസ്‌സി), ജൂട്ടാസ് പോൾ (ഐസിബിഎഫ്),  അഡ്വ. ജാഫർ ഖാൻ (ഐസിസി ) ഇ.പി. അബ്ദുറഹ്മാൻ (ഐ എസ്‌സി), എസ്.എ. എം. ബഷീർ (കെഎംസിസി പ്രസിഡന്റ്), ആർജെ റിജാസ്,, കെ.എം. ജമീല (വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ്), സമീൽ ചാലിയം, കേശവദാസ് നിലമ്പൂർ എന്നിവർ പ്രസംഗിച്ചു. മുഹ്‌സിൻ (ഐ സി സി), നൗഫൽ, അബ്ദുൽ അസീസ് എടച്ചേരി  എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com