ADVERTISEMENT

കുവൈത്ത് സിറ്റി ∙ പ്രവാസികൾ മക്കളെ നാടിനോട് പ്രതിബദ്ധതയുള്ളവരായി വളർത്തണമെന്നു ഡോ.രാജു നാരായണ സ്വാമി. നാടിന്റെ വളർച്ചയ്ക്ക് പ്രവാസികൾ നൽകുന്ന സംഭാവനകൾ മഹത്തരമാണെങ്കിലും വരുംതലമുറ നാടിനോടുള്ള സ്നേഹമുള്ളവരാകണമെങ്കിൽ അവരെ വളർത്തുന്ന കാര്യത്തിൽ ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു. എൻ‌എസ്‌എസ് കുവൈത്തിന്റെ മന്നം ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജു നാരായണ സ്വാമി.

ശാസ്ത്ര,സാങ്കേതികതയുടെ നൂതന സാധ്യതകളെ കീഴടക്കുന്നതിനൊപ്പം ആർഷഭാരത സംസ്കാരത്തെ കൂട്ടുപിടിക്കാനും നമുക്ക് കഴിയണം. സാധാരണക്കാരുടെ കണ്ണീരൊപ്പാൻ തയാറുള്ള തലമുറയെയാണു വാർത്തെടുക്കേണ്ടത്. യുവതലമുറ നിരാ‍ശയുടെ കയത്തിൽ മുങ്ങുന്ന അവസ്ഥയിലാണ്. പ്രവർത്തിക്കാനും സ്നേഹിക്കാനും ആശിക്കാനും ഒന്നുമില്ലാത്ത അവസ്ഥയുമാണു യുവതയുടേത്. അവർക്ക് ദിശാബോധം നൽകുന്ന സംസ്കാരം വളരണം. വിദ്യാഭ്യാസ, ആതുര സേവന മേഖലയിൽ എൻ‌എസ്‌എസ് ചെയ്യുന്ന സേവനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

പ്രസിഡന്റ് പ്രസാദ് പത്മനാഭൻ അധ്യക്ഷത വഹിച്ചു. സജിത് സി നായർ, ഡോ.മഞ്ജു രാജേഷ്, സുനിൽ മേനോൻ,ഹരികുമാർ എന്നിവർ പ്രസംഗിച്ചു. സുവനീർ ഹർസിമ്രാൻ സിങ് പ്രകാശനം ചെ‌യ്തു. 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. കുഴൽമന്ദം രാമകൃഷ്ണൻ നയിച്ച ഫ്യൂഷൻ മ്യൂസിക്,പിന്നണി ഗായകരായ ശ്രീനാഥ്,പാർവതി എന്നിവരുടെ സംഗീതനിശ, സതീഷ് പാലക്കാടിന്റെ മിമിക്രി തുടങ്ങി ഒട്ടേറെ കലാപരിപാടികളും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com