ADVERTISEMENT

ദുബായ് ∙ സന്ദർശകർക്ക് നൂതന ആശയങ്ങൾ ലഭിക്കാനും  പുതിയ സാങ്കേതിക വിദ്യകൾ മനസ്സിലാക്കാനും അവസരമൊരുക്കി എക്സ്പോ ലൈവ് പവിലിയൻ ഒരുങ്ങുന്നു. പരമ്പരാഗത ബദൂവിൻ കൂടാരത്തിന്റെ മാതൃകയിലാണിതു നിർമിക്കുക.

1968ൽ യുഎഇ രൂപീകരണത്തെക്കുറിച്ച് രാഷ്ട്രനേതാക്കളായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം എന്നിവർ കൂടിക്കാഴ്ച നടത്തിയ കൂടാരത്തിന്റെ മാതൃകയിലുള്ളതാണിത്. 1971ലാണ് യുഎഇ രൂപീകൃതമായത്. വികസനം ലക്ഷ്യമിട്ടുള്ള കർമപദ്ധതികൾക്ക് അന്നു രൂപം നൽകിയിരുന്നു.

എക്സ്പോ ലൈവ് പവിലിയനിൽ എത്തുന്നവർക്ക് ഭാവിയിലെ വികസന പദ്ധതികളും നൂതന സാങ്കേതിക വിദ്യകളും മറ്റും മനസ്സിലാക്കാൻ അവസരമൊരുക്കും. സ്വദേശിയായ അഹമ്മദ് അബ്ദുറഹ്മാൻ ബുഖാഷ്  രൂപകൽപന ചെയ്ത പവിലിയൻ 470 ചതുരശ്ര മീറ്ററിലാണ്  ഒരുങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com