ADVERTISEMENT

അബുദാബി∙ പ്രവാസികളോട്  കേന്ദ്രം സ്വീകരിക്കുന്നത് അവഗണനാപരമായ നിലപാടാണെന്നും എന്നാൽ സംസ്ഥാന സർക്കാർ എല്ലാ മേഖലകളിലും സാന്ത്വനമേകുന്നുണ്ടെന്നും കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി  കെ.വി അബ്ദുൾ ഖാദർ എംഎൽഎ അഭിപ്രായപ്പെട്ടു. കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച കേരള സർക്കാരിന്റെ പ്രവാസിക്ഷേമ പദ്ധതികൾ എന്ന പരിപാടിയിൽ  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സായ  പ്രവാസികളെ  മറക്കുന്ന കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കാനാകില്ല. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവ മൂലം  ഇന്നും നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കേരള സർക്കാർ സർവമേഖലകളിലും മികവാർന്ന പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. പ്രവാസികളെ അംഗീകരിക്കുന്നു എന്നതിനുള്ള തെളിവാണ്  ലോക കേരള സഭയെന്നും  പ്രവാസികളുടെ പുനരധിവാസത്തിന്  പ്രവാസി വില്ലേജ് എന്ന പദ്ധതി ഉടൻ തുടങ്ങുമെന്നും പറഞ്ഞു. സെന്റർ പ്രസി‍ഡന്റ് എകെ ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു.

കെ. വി അബ്ദുൾഖാദർ എഴുതിയ പ്രവാസം ഓർമ എഴുത്ത് എന്ന പുസ്തകം പി പത്മനാഭന് നൽകി പ്രകാശനം ചെയ്തു. അഡ്വ സൈനുദീൻ, ബിജിത് കുമാർ, നിർമൽ തോമസ്, കെകെ ശ്രീവത്സൻ, ശശികുമാർ മാധവൻ എന്നിവർ പ്രസംഗിച്ചു. മഹാത്മാഗാന്ധിയുടെ രക്ത സാക്ഷിദിനാചരണത്തിന്റെ ഭാഗമായി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച  ഉപന്യാസ മത്സരത്തിൽ വിജയികളായ  ആഷിക് അഷ്‌റഫ്, കണ്ണൻ ദാസ്, സ്മിത രഞ്ജിത് എന്നിവർക്ക് പുരസ്‌ക്കാരം സമ്മാനിച്ചു. നാട്ടിലേക്കു മടങ്ങുന്ന കേരള സോഷ്യൽ സെന്റർ അംഗങ്ങളായ എസ്എൻ ദാമോദരൻ, എൻ വിദ്യാധരൻ  എന്നിവർക്ക് യാത്രയയപ്പും നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com