ADVERTISEMENT

ദുബായ്∙ മലയാളി യുവ എൻ‍ജിനീയർ ദുബായിൽ കെട്ടിടത്തിൽ നിന്നു വീണ് മരിച്ചു. മലപ്പുറം തിരൂർ വളവന്നൂർ കടായിക്കൽ കോയയുടെ മകൻ സബീൽ റഹ്മാൻ (25 ) ആണ് ഇന്നലെ സിലിക്കോൺ ഒയാസീസിലുള്ള ബിൽഡിംഗിന്റെ മുകളിൽ നിന്നു കാൽവഴുതി വീണ് മരിച്ചത്. ഒന്നര വർഷമായി ദുബായിൽ പ്ലാനിങ് എൻജിനീയറായി ജോലിചെയ്യുകയായിരുന്നു. അവിവാഹിതനാണ്. 

മാതാവ്‌: സുബൈദ. സഹോദരങ്ങൾ: ഫാസില ഷെറിൻ, ജംഷീന, ഗയാസ്‌. ദുബായ്‌ പൊലീസ് ഹെഡ്‌ ക്വാട്ടേഴ്സ്‌ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾക്ക്‌ ശേഷം നാട്ടിലേയ്ക്ക്‌ കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com