ADVERTISEMENT

ദുബായ്∙ രുചിയും സംസ്കാരങ്ങളും കൈകോർക്കുന്ന ലുലു ഗ്രൂപ്പ് വേൾഡ് ഫുഡ് ഫെസ്റ്റിവൽ ഒരുങ്ങുന്നു. ഗൾഫൂഡിന്റെ ഭാഗമായി നാളെ മുതൽ മാർച്ച് ഏഴു വരെ യുഎഇയുടെ വിവിധ എമിറേറ്റുകളിലെ ലുലു മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലുമായി മുന്നൂറിലേറെ വൈവിധ്യമാർന്ന പാചക മത്സരങ്ങളും ശിൽപശാലകളും കലാപരിപാടികളും നടക്കും.

15 വർഷമായി വിവിധ ഫുഡ്ഫെസ്റ്റിവലുകൾ സംഘടിപ്പിച്ചു വരുന്ന ലുലു ഇക്കുറി ഏറ്റവും വിപുലവും നൂതനവുമായ രീതിയിലാണ് വേൾഡ് ഫുഡ് ഫെസ്റ്റിവൽ ഒരുക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം പറഞ്ഞു. രുചികളിലൂടെ സംസ്കാരങ്ങളെയും ജനങ്ങളെയും കൂടുതൽ അടുപ്പിക്കുകയാണ് ലക്ഷ്യം.

ഇന്ത്യൻ, അറബിക്, ഫിലിപ്പിനോ തുടങ്ങി വിവിധ ദേശങ്ങളിൽ നിന്നുള്ളതും ബാർബിക്യൂ, ബിരിയാണി, കേക്ക്, ഡസേർട്ട് തുടങ്ങി വിവിധ രീതിയിലുള്ളതുമായ വിഭവങ്ങൾ തയാറാക്കുന്ന മത്സരങ്ങളിൽ വീട്ടമ്മമാർക്കും കുടുംബങ്ങൾക്കും അവിവാഹിതർക്കും പങ്കാളികളാവാം. സെലിബ്രിറ്റി ഷെഫുകളും പാചക വിദഗ്ധരും പങ്കെടുക്കുന്ന ചടങ്ങുകൾക്ക് പുറമേ, സുരക്ഷിത ഭക്ഷണം സംബന്ധിച്ച് ദുബായ് നഗരസഭയിലെ വിദഗ്ധർ നടത്തുന്ന ക്ലാസുകളുമുണ്ടാവും.

മത്സരങ്ങൾക്ക് റജിസ്റ്റർ ചെയ്യാം

അക് ലാ അറേബ്യ (അറബ് വിഭവങ്ങൾ), ദേശി ദാബ, മലബാർ തട്ടുകട (ഇന്ത്യൻ), പാഗ്കൈങ് പിനോയ്(ഫിലിപ്പിനോ) ബേക് ചലഞ്ച് (കേക്ക്, പാസ്ട്രി), ബാച്ചിലേഴ്സ് ഡേ ഒൗട്ട് (ബാച്ചിലർമാർക്ക്) കുക്ക് വിത്ത് മോം (അമ്മയും കുട്ടികളും ചേർന്ന്) തുടങ്ങിയവയാണ് മത്സര വിഭാഗങ്ങൾ. ചീഫ് കമ്യൂണിക്കേഷൻസ് ഓഫിസർ വി.നന്ദകുമാർ, ലുലു അബുദാബി റീജനൽ ഡയറക്ടർ ടി.പി.അബൂബക്കർ, ദുബായ് മേഖലാ ഡയറക്ടർ കെ.പി. തമ്പാൻ, അൽെഎൻ റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, ഷാർജ റീജനൽ ഡയറക്ടർ നൗഷാദ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. ലുലു ഹൈപ്പർ മാർക്കറ്റുകളിലും www.luluhypermarket.com/en-ae/worldfood എന്ന വെബ്സൈറ്റ് മുഖേനയും പേര് റജിസ്റ്റർ ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com