ADVERTISEMENT

മസ്കറ്റ്∙ കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ  മസ്കറ്റിന്റെ  2020 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോശി. എം. തരകൻ (പ്രസിഡന്റ്), ഷെറിൻ. സി. എബ്രഹാം (സെക്രട്ടറി),  ഫിലിപ്പ്. കെ. ചിറയിൽ (അനിൽ) (ട്രഷറർ), ഷിബു ഫിലിപ്പ് (വൈസ് പ്രസിഡൻ്റ് ),  അജി. തോമസ് (ജോയിന്റ് സെക്രട്ടറി), സിജോ. ജോസഫ് (ജോയിൻ്റ് ട്രഷറർ),  ജയിൻ. സി. എബ്രഹാം (ജനറൽ കൺവീനർ), ഫിലിപ്പ്. തോമസ് (ഓഡിറ്റർ) എന്നിവരാണ് പുതിയ  ഭാരവാഹികൾ. 

കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്  മുൻ‌തൂക്കം നൽകികൊണ്ട് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും ആയി ഒരുമിച്ചു പ്രവർത്തിക്കും എന്നു പ്രസിഡന്റ് കോശി. എം. തരകൻ അറിയിച്ചു. നാടൻ പന്തുകളി പ്രേമികൾക്ക് ആവേശമായി എല്ലാ വെള്ളിയാഴ്ചകളിലും ഖുറം വിമൻസ് അസ്സോസിയേഷന്റെ സമീപമുളള മൈതാനത്തു പന്തുകളി നടത്തിവരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com