ADVERTISEMENT

മദീന/നെടുങ്കണ്ടം ∙ ഉംറ തീർഥാടനത്തിനിടെ യുവാവ് മദീനയിൽ കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ സഹോദരി സജീലയുടെയും തമിഴ് സിനിമ സംവിധായകൻ രാജ് കപൂറിന്റെയും മകൻ ഷാരൂഖ് (24) ആണു മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. ചെന്നൈ ടീ നഗറിലാണ് ഇവർ താമസിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഷാരൂഖ്, മാതാവ് സജീല, ഇബ്രാഹിംകുട്ടി കല്ലാറിന്റെ മകൻ ആഫിൻ എന്നിവർ ഉൾപ്പെടെ 25 അംഗ സംഘം തീർഥാടനത്തിനായി മദീനയിൽ എത്തിയത്. ഞായറാഴ്ച ഷാരൂഖ് കുഴഞ്ഞു വീണതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷമീമ, ഷാനിയ എന്നിവരാണ് സഹോദരങ്ങൾ. കബറടക്കം മദീനയിൽ നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com