ADVERTISEMENT

കുവൈത്ത് സിറ്റി∙ അലി അൽ സബാഹ് സൈനിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ബാച്ച് പുറത്തിറങ്ങി. പാസിങ് ഔട്ട് പരേഡിൽ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സംബന്ധിച്ചു. ചടങ്ങിനെത്തിയ അമീറിനെ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് മൻസൂർ അൽ അഹമ്മദ് അൽ സബാഹ്, സൈനിക മേധാവി ലഫ്.ജനറൽ മുഹമ്മദ് അൽ ഖാദർ എന്നിവർ സ്വീകരിച്ചു.

കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, സ്പീക്കർ മർസൂഖ് അൽ ഗാനിം, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് തുടങ്ങിയവരും സംബന്ധിച്ചു. രാജ്യ സം‌രക്ഷണത്തിനും സ്വയം സമർപ്പിത മനസ്സുമായാണു പുതിയ ബാച്ച് പുറത്തിറങ്ങുന്നതെന്ന് അക്കാദമി അസി.കമാൻഡർ ബ്രിഗേഡിയർ ഖാ‍ലിദ് അൽ ഉതൈബി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com