ADVERTISEMENT

ദമാം∙ ആർഎസ്‌സി  സാഹിത്യോൽസവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി സൗദിയിലെ പ്രവാസി എഴുത്തുകാർക്കായി പ്രഖ്യാപിച്ച കലാലയം പുരസ്കാരങ്ങൾ സമ്മാനിച്ചു. കഥാ പുരസ്കാരത്തിന് റിയാദിലെ‌ നജീം കൊച്ചുകലുങ്കിന്റെ 'ഒറ്റക്കൊരു ആത്മാവും' കവിതാപുരസ്കാരത്തിന്‌ ദമാമിലെ സോഫിയ ഷാജഹാന്റെ 'ചില വിവർത്തനങ്ങളു'മാണ്‌‌ അർഹത നേടിയത്‌. പ്രവാസികളിലെ സർഗാത്മകത വീണ്ടെടുത്ത്‌ പുതിയകാലത്തെ സർവാധിപത്യത്തിനെതിരെ രചനാത്മകമായി നിലകൊള്ളാനുള്ള ശേഷിയൊരുക്കുകയാണ്‌ ഈ അംഗീകാരത്തിലൂടെ 'കലാലയം'‌ ലക്ഷ്യം വയ്ക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

പുരസ്കാരത്തിന്‌ ലഭിച്ച സൃഷ്ടികളെല്ലാം കാലത്തിന്റെ ചിന്താസ്പന്ദനങ്ങളിൽ ജീവിക്കുന്നവയായി അനുഭവപ്പെട്ടു.സ്വാതന്ത്ര്യത്തെ വിളംബരം ചെയ്യുകയും പ്രകൃതിയെയും മനുഷ്യസത്തയെയും ഉപാസിക്കുകയും ചെയ്യുന്ന രചനകൾ സൗന്ദര്യത്തെ വാക്കിന്റെ ചൈതന്യമാക്കിയവതരിപ്പിച്ചിരിക്കുകയാണെന്ന്  ജൂറി അംഗങ്ങളായ പി.കെ.ഗോപി, ടി.ഡി. രാമകൃഷ്ണൻ, എ.പി മുസ്തഫ മുക്കൂട്‌ എന്നിവർ അഭിപ്രായപ്പെട്ടു.

പുരസ്കാര ജേതാക്കളായ സോഫിയ ഷാജഹാൻ, ദമാം ദാറിസ്സിഹ മെഡിക്കൽ സെന്ററിൽ അഡ്മിൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു. നജീം കൊച്ചുകലുങ്ക്‌ ഗൾഫ്‌ മാധ്യമം സൗദി‌ ബ്യൂറോ ചീഫാണ്‌‌. നീലവരയിലെ ചുവപ്പ്‌, ഒരില മാത്രമുള്ള വൃക്ഷം തുടങ്ങി 5 പുസ്തകങ്ങൾ സോഫിയയുടേതായുണ്ട്‌. 1996 മുതൽ പത്ര പ്രവർത്തന രംഗത്ത്‌ സജീവമായ  നജീം പ്രവാസ അനുഭവങ്ങളിൽ നിന്നെഴുതിയ പുസ്തകമാണ്‌‌ 'കനൽ മനുഷ്യർ'. ഇരുവരും ആനുകാലികങ്ങളിൽ എഴുതുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്‌. 

അൽ ഖോബാറിൽ നടന്ന സൗദി ഈസ്റ്റ്‌ നാഷനൽ സാഹിത്യോത്സവിൽ 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ കലീം അഹ്‌മദ്‌ സമ്മാനിച്ചു. പരിപാടിയിൽ ഡോ. അബ്ദുൽസലാം കണിയൻ, കെ.പി മമ്മുമാസ്റ്റർ, മാലിക് മഖ്ബൂൽ, സാജിദ്‌ ആറാട്ടുപുഴ, ജാബിറലി പത്തനാപുരം, സിറാജ്‌ വേങ്ങര, നൗഫൽ ചിറയിൽ, ഷഫീഖ് ജൗഹരി,  കബീർ ചേളാരി‌, മുജീബ് തുവ്വക്കാട് പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com