ADVERTISEMENT

ദുബായ്∙ ജോസഫ് അന്നംകുട്ടി ജോസിന്റെ സ്റ്റാൻഡപ് വിത് ജോസഫ് അന്നംകുട്ടി ജോസ് പരിപാടിയുടെ രാജ്യാന്തര ഉദ്ഘാടനം നടത്തി. ഖിസൈസ് ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കുന്ന  'ലുലു-ഡിസി ബുക്സ് റീഡിങ് ഫെസ്റ്റിവലിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.

പണ്ട് കുഞ്ചൻ നമ്പ്യാർ കൈകാര്യം ചെയ്ത ആക്ഷേപഹാസ്യം ഇന്നത്തെ കാലത്തിന് അനുയോജ്യമായ രൂപത്തിൽ അവതരിപ്പിക്കുകയാണ് താൻ ചെയ്യുന്നതെന്ന് ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞു. അതിശയോക്തി കലർത്തിയ ഹാസ്യത്തോടൊപ്പം വിമർശനവും ആക്ഷേപ ഹാസ്യവും ഉള്‍പ്പെടുത്തും. സ്റ്റാൻഡപ് കോമഡി എന്ന് വിളിക്കില്ലെങ്കിലും ഭൂരിഭാഗവും തമാശയായിരിക്കും അവതരിപ്പിക്കുക. ഇതിന്റെ ആദ്യ ഉദ്ഘാടനം കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നിരുന്നു. ഇതു രാജ്യാന്തര ഉദ്ഘാടനമാണ്. പുതിയ തലമുറയോടൊപ്പം പ്രായമുള്ളവരും സ്റ്റാൻഡപ് വിത് ജോസഫ് അന്നംകുട്ടി ജോസ് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പ് ദുബായ് റീജനൽ ഡയറക്ടർ കെ.പി.തമ്പാൻ പ്രസംഗിച്ചു.

പ്രവാസി എഴുത്തുകാരൻ ഡോ.ബേബി സാം സാമുവലിന്റെ കനമേതുമില്ലാതെ എന്ന പുസ്തകം വേദിയിൽ കെ.പി.തമ്പാന് നൽകി ജോസഫ് അന്നംകുട്ടി ജോസ് പ്രകാശനം ചെയ്തു. 

ലുലു-ഡിസി ബുക്സ് റീഡിങ് ഫെസ്റ്റിവലിൽ ഇൗ മാസം 28 ന് വൈകിട്ട് ഏഴിന് നടക്കുന്ന പരിപാടിയിൽ കവി മുരുകൻ കാട്ടാക്കട കവിതകൾ അവതരിപ്പിക്കും. അദ്ദേഹത്തിന്റെ 'കണ്ണട' എന്ന പ്രശസ്തമായ കവിത രചിച്ചിട്ട് ഇരുപത് വർഷം പൂർത്തിയാകുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. 

അറബിക്, മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി കഥ, കവിത, നോവൽ, ആത്മകഥ, ജീവചരിത്രം, ചരിത്രം, ബാലസാഹിത്യം, കുക്കറി, ഫാഷൻ തുടങ്ങിയ വിഭാഗങ്ങളിലെ നൂറുകണക്കിന് പുസ്തകങ്ങള്‍ 'ലുലു-ഡിസി ബുക്സ് റീഡിങ് ഫെസ്റ്റിവലി'ൽ ലഭ്യമാണ്. യുഎഇയുടെ ചരിത്രം സംബന്ധിച്ചുള്ള നിരവധി  പുസ്തകങ്ങളും പ്രവാസികളുടെ പുസ്തകങ്ങളും ഉണ്ടായിരിക്കും. എല്ലാ പുസ്തകങ്ങൾക്കും പ്രത്യേകവിലക്കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാദിവസവും രാവിലെ എട്ട് മുതൽ രാത്രി 12 വരെയാണ് വായനോത്സവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com