ADVERTISEMENT

ദുബായ്∙ എൻഎംസി ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ബി.ആർ ഷെട്ടി കമ്പനിയുടെ ബോർഡ് ഒാഫ് ഡയറക്ടേഴ്സ് സ്ഥാനത്തു നിന്ന് രാജിവച്ചു. ഷെട്ടിക്കൊപ്പം ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസർ ഹനി ബുട്ടിഖി, ബോർഡംഗം അബ്ദു റഹ്മാൻ ബസദ്ദിഖ് എന്നിവരും രാജി വച്ചു.

കഴിഞ്ഞയാഴ്ച ഷെട്ടിയെ ബോർഡിന്റെ  യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. കമ്പനി വൈസ് ചെയർമാൻ ഖലിഫ അൽ മുഹൈരിയെയും ഒഴിവാക്കിയതിനെ തുടർന്ന് അദ്ദേഹം വെള്ളിയാഴ്ച തന്നെ രാജിവച്ചിരുന്നു. ബോർഡ് യോഗങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കിയതു സംബന്ധിച്ച് നിയമനടപടിക്ക് ഷെട്ടി ഒരുങ്ങുകയാണെന്ന് അറിയുന്നു.

കമ്പനിയിൽ ഷെട്ടിയുടെ ഉടമസ്ഥാവകാശം എത്രയാണെന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാത്തതാണു നിയമപ്രശ്നങ്ങളിലേക്കു വഴിതെളിച്ചതെന്ന് അറിയുന്നു. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ 2012ൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനി 1974 ലാണ് അബുദാബിയിൽ സ്ഥാപിച്ചത്. യുഎഇയിലെ ആരോഗ്യമേഖലയിലെ പ്രമുഖ കമ്പനിയാണ് എൻഎംസി. കമ്പനി ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് പ്രമുഖ രണ്ട് അമേരിക്കൻ കമ്പനികൾ അടുത്തിടെ രംഗത്തു വന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com