ADVERTISEMENT

ദുബായ് ∙ നിന്നനിൽപ്പിൽ റെക്കോർഡിലേക്കു പറന്നുയർന്നു ജെറ്റ്മാൻ ദുബായ്. യന്ത്രച്ചിറകിൽ 1,800 മീറ്റർ ഉയരത്തിൽ ടേക്ക് ഓഫ് ചെയ്താണു ജെറ്റ്മാൻ വിൻസ് റെഫട് ചരിത്രം രചിച്ചത്.

ഉയർന്ന പ്രദേശത്തു നിന്നു താഴേക്കു ചാടി പറക്കുന്ന പതിവു രീതിയിൽ നിന്നു തീർത്തും വ്യത്യസ്തമാണിത്. സ്കൈഡൈവ് ദുബായിൽ നിന്നു പറന്നുയർന്ന് മണിക്കൂറിൽ ശരാശരി 240 വേഗത്തിൽ ജുമൈറ ബീച്ചിലും പരിസരത്തും ചുറ്റിക്കറങ്ങിയ ശേഷമാണ് തിരിച്ചിറങ്ങിയത്. ദിശവും വേഗവുമെല്ലാം നിയന്ത്രിക്കാവുന്ന സംവിധാനമാണിത്. 400 കിലോമീറ്റർ വരെ വേഗത്തിൽ പറക്കാനാകും.

എക്സ്പോയുടെ ഭാഗമായി അവതരിപ്പിക്കുന്ന ഹ്യൂമൻ ഫ്ലൈറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണിത്. എക്സ്പോയിൽ ജെറ്റ്മാന്റെ കൂടുതൽ പ്രകടനങ്ങൾ കാണാം. 4 മിനി ജെറ്റ് എൻജിനിൽ പ്രവർത്തിക്കുന്ന കാർബൺ ഫൈബർ ചിറക് ഘടിപ്പിച്ചതോടെ ജെറ്റ് മാൻ സ്വയമൊരു ചെറുവിമാനമായി മാറുകയായിരുന്നു.

8 സെക്കൻഡ് കൊണ്ട് 100 മീറ്റർ ഉയരത്തിൽ എത്താനാകും. 12 സെക്കൻഡിനകം 200 മീറ്ററും 30 സെക്കൻഡിനകം 1,000 മീറ്ററും ഉയരത്തിലെത്താം. പാരഷൂട്ട് ഒഴിവാക്കിയുള്ള ലാൻഡിങ് ആണു അടുത്ത ലക്ഷ്യമെന്ന് വിൻസ് റെഫട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com