ADVERTISEMENT

അബുദാബി ∙ രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യുഎഇയിൽ 573 അവശ്യ മരുന്നുകൾക്കു  വില കുറച്ചു. 2 മുതൽ 74 ശതമാനം വരെയാണു വില കുറച്ചിരിക്കുന്നത്.

  97 പ്രാദേശിക, രാജ്യാന്തര മരുന്നു ഉൽപാദകരുടെ  സഹകരണത്തോടെയാണ് ഇത് സാധ്യമാക്കിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, നാഡി സംബന്ധമായ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, കുട്ടികൾക്കുള്ള മരുന്നുകൾ തുടങ്ങി അവശ്യമരുന്നുകളുടെ വില  കുറയ്ക്കണമെന്ന് ആരോഗ്യ, സാമൂഹിക സംരക്ഷണ മന്ത്രി  അബ്ദുൽറഹ്മാൻ അൽ ഒവൈസ് ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി.

കൂടിയ വിലയുള്ള മരുന്നുകൾക്ക് 47 മുതൽ 68% വരെയും കുറഞ്ഞ വിലയുള്ള മരുന്നുകൾക്ക് 2 മുതൽ 10% വരെയും അല്ലാത്തവയ്ക്ക് 50 ശതമാനവും വില കുറയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com