ADVERTISEMENT

ജിദ്ദ ∙ നിയമലംഘനത്തിനു പൊലീസ് പിടിയിലായി ഷുമൈസിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന 500 ഇന്ത്യക്കാരിൽ 150 പേർ ഉടൻ നാട്ടിലേക്കു പോകുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

താമസ രേഖകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയവർ, സ്പോൺസറിൽ നിന്ന് ഒളിച്ചോടി മറ്റിടങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ തൊഴിൽ നിയമം ലംഘിച്ചവരാണ് ഇവരിൽ ഭൂരിഭാഗവും.

സൗദിയിൽ പൊതുമാപ്പ് അവസാനിച്ച 2017 നവംബർ 15 മുതൽ കഴിഞ്ഞ കഴിഞ്ഞ നവംബർ വരെയുള്ള കണക്കനുസരിച്ചു 41.5 ലക്ഷം പേരാണു നിയമലംഘനത്തിന്റെ പേരിൽ അറസ്റ്റിലായത്. ഇവരിൽ 97% ഇത്യോപ്യ, യെമൻ രാജ്യക്കാരാണ്. ശേഷിച്ച 3% പേർ മാത്രമാണ് ഇന്ത്യ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com