ADVERTISEMENT
മസ്‌കത്ത്∙ ഒമാനില്‍ വിദേശികളായ അധ്യാപകര്‍ക്ക് തൊഴില്‍ കരാര്‍ പുതുക്കി നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും നിയന്ത്രണമുണ്ട്. മന്ത്രാലയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ 2020 സര്‍ക്കുലര്‍ നമ്പര്‍ ഏഴിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് പുതിയ നിയന്ത്രണങ്ങള്‍ ബാധകമാകുക. തുടര്‍ച്ചയായി വരുന്ന വിസാ വിലക്കുകള്‍ക്ക് പുറമെയാണിത്. ആയിരക്കണക്കിന് മലയാളികളാണ് നിലവില്‍ ഒമാനില്‍ അധ്യാപന ജോലിയില്‍ തുടരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com