ADVERTISEMENT

ദോഹ ∙ ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) പുകവലി നിയന്ത്രണ കേന്ദ്രത്തിന്റെ പുതിയ ക്ലിനിക് അൽ വക്ര ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി. ദോഹ നഗരത്തിന് പുറത്തെ ആദ്യത്തെ പുകവലി നിർത്തൽ ക്ലിനിക്കാണിത്. രാജ്യത്തുടനീളംഇത്തരം ക്ലിനിക്കുകൾ തുറക്കാനാണ് പദ്ധതി.

അൽ വക്രയിലെ പുതിയ ക്ലിനിക്കിന്റെ സേവനം രാജ്യത്തെ എല്ലാ താമസക്കാർക്കും ലഭിക്കും. പ്രാഥമിക പരിചരണ കേന്ദ്രങ്ങൾ വഴിയുള്ള റഫറൽ കേസുകളും സ്വീകരിക്കും. എച്ച്എംസിയുടെ നെസ്മാകിന്റെ 16060 എന്ന സേവന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർ, പ്രാഥമിക പരിചരണ കേന്ദ്രങ്ങൾ, അൽ വക്ര ആശുപത്രി എന്നിവിടങ്ങൾ വഴി ചികിത്സയ്ക്ക് എത്തുന്നവർക്കാണ് ക്ലിനിക്കിന്റെ സേവനം ലഭിക്കുക.

കൂടാതെ  അൽ വക്ര ആശുപത്രിയിലെ റിസപ്ഷൻ ഡെസ്‌കിൽ നിന്ന് നേരിട്ട് ക്ലിനിക്കിന്റെ സേവനത്തിനായി ബുക്ക് ചെയ്യാം. ശ്വാസകോശ പ്രവർത്തനം വിലയിരുത്താനുമുള്ള പരിശോധനകളും സൗജന്യമായി നടത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com