സുവർണ ജൂബിലി നിറവിൽ ഹോളി ട്രിനിറ്റി പള്ളി
Mail This Article
×
ദുബായ് ∙ ഊദ് മേത്തയിലെ ഹോളി ട്രിനിറ്റി പള്ളി സുവർണ ജൂബിലി നിറവിൽ. 1970 മാർച്ച് 12ന് ആരംഭിച്ച പള്ളി ഒട്ടേറെ വിഭാഗങ്ങളുടെ ആരാധനാലയമാണ്. ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമാണ് സ്ഥലം അനുവദിച്ചത്. ആരോ ആഴ്ചയും 20,000 വിശ്വാസികൾ ആരാധനകളിൽ പങ്കെടുക്കാൻ എത്തുന്നു. 21 ഭാഷകളിൽ ശുശ്രൂഷ നടക്കുന്നു. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നുണ്ടെന്ന് ചാപ്ലെയ്ൻ റവ.ഹാരിസൺ ചിന്നകുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.