ADVERTISEMENT
കുവൈത്ത് സിറ്റി ∙ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ഇഖാമ പുതുക്കാൻ ഇനി താമസാനുമതി കാര്യ ഓഫിസിലേക്ക് പോകേണ്ട. മാർച്ച് ഒന്ന് മുതൽ ഓൺ‌ലൈൻ വഴി പുതുക്കാം. നേരത്തെ ഗാർഹിക തൊഴിലാളികൾക്ക് അനുവദിച്ച സൗകര്യമാണു സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് വേണ്ടിയും ഏർപ്പെടുത്തുന്നത്.

ഞായറാ‍ഴ്ച തൊട്ട് പരിശീലനം

ജീവനക്കാ‍രുടെ ഇഖാമ ഓൺ‌ലൈൻ വഴി പുതുക്കുന്നത് സംബന്ധിച്ച് തൊഴിലുടമകളെ പരിശീലിപ്പിക്കുന്ന സംവിധാനം ഞായറാഴ്ച തുടങ്ങും. താമസാനുമതി കാര്യവിഭാഗം ഓഫിസിൽ പ്രത്യേക ഹാൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ടെന്നു താമസാനുമതികാര്യ വിഭാഗം അസി.അണ്ടർസെക്രട്ടറി മേജർ ജനറൽ തലാൽ അൽ മറാഫി അറിയിച്ചു.
സ്ഥാപനവുമായി ബന്ധപ്പെട്ട് രേഖകൾ കൈകാര്യം ചെയ്യാൻ ചുമതലയുള്ളവർ കമ്പനിയിൽ നിന്നുള്ള അപേക്ഷയും ഇമെയിൽ വിലാസവും കൈമാറണം. സ്ഥാപനങ്ങൾക്ക് പ്രത്യേക പാസ്‌വേഡ് നൽകും.

സർക്കാർ മേഖലയിലും ഉടനെ

സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കുന്നതും താമസിയാതെ ഓൺ‌ലൈൻ വഴിയാക്കും. അതിനു മുന്നോടിയായി എല്ലാ മന്ത്രാലയങ്ങളെയും താമസാനുമതികാര്യ വിഭാഗത്തെയും തമ്മിൽ ബന്ധിപ്പിക്കും.

വെബ്സൈറ്റ്

ഓൺ‌‌ലൈൻ സംവിധാനത്തിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ www.moi.gov.kw എന്ന വെബ്സൈറ്റ് വഴിയാണു ബന്ധപ്പെടേണ്ടത്. ഓൺലൈൻ വിഭാഗത്തിൽ രഹസ്യ കോഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ പൂർണമായി നൽകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com