ADVERTISEMENT

മനാമ ∙ ഏഴര‌പ്പതിറ്റാണ്ട് മുൻപ് സൗദി രാജാവും യുഎസ് പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ചിത്രം പ്രസിദ്ധം. ഇന്നിതാ, അവരുടെ ചെറുമക്കളുടെ കൂടിക്കാഴ്ചയിലൂടെ അതിനു പുനരാവിഷ്കാരം. ; 1945 ഫെബ്രുവരി 14ന് അമേരിക്കയുടെ യു‌എസ്‌എസ് ക്വിൻസി എന്ന കപ്പലിൽ അബ്ദുൽ അസീസ് അൽ സൗദ് രാജാവും യുഎസ് പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ്‌വൽറ്റുമാണു തമ്മിൽ കണ്ടത്.

old
അബ്ദുൽ അസീസ് അൽ സൗദ് രാജാവും ഫ്രാൻ‌ക്ലിൻ റൂസ്‌വൽറ്റും കൂടിക്കാഴ്ച നടത്തുന്ന ചിത്രം.

ഇത്തവണ കപ്പലിനകത്തു കൂടിക്കാഴ്ചക്കെത്തിയതാകട്ടെ റൂസ്‌വൽറ്റിന്റെ ചെറുമകൻ ഹാൾ ദെലാനോ റൂസ്‌വൽറ്റും അബ്ദുൽ അസീസ് രാജാവിന്റെ ചെറുമകനും ബഹ്‌റൈനിലെ സൗദി സ്ഥാ‍നപതിയുമായ സുൽത്താൻ ബിൻ അഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജകുമാരനും. യു‌എസ് കോസ്റ്റ്ഗാർഡ് നാവിഗേഷൻ സെന്ററും ജിദ്ദയിലെ യു‌എസ് കോൺസുലേറ്റുമാണ് 75 വർഷം മുൻപത്തെ ചരിത്രപരമായ കൂടിക്കാഴ്ച പടത്തിനു ന്യൂജെൻ പതിപ്പൊരുക്കിയത്.

രണ്ടാം ലോക മഹായുദ്ധാവസാനത്തിനു ശേഷം സൗദിയും യു‌എസും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം പറയുന്നതാണ് റൂസ്‌വൽറ്റും അസീസ് രാജാവും തമ്മിലുള്ള ചിത്രം. ഇരിപ്പിടങ്ങളിലുള്ള ഇരുവർക്കും അടുത്തായി യു‌എസ് സൈനിക ഉദ്യോഗസ്ഥൻ മുട്ടിലിരുന്നു സംസാരിക്കുന്ന രംഗമുണ്ട് ചിത്രത്തിൽ. പുതിയ ചിത്രത്തിലും അതേ രംഗം ആവിഷ്കരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com