ADVERTISEMENT

ദോഹ ∙നാലാമത് തർഷീദ് കാർണിവലിന് കഹ്‌റാമ അവയർനസ് പാർക്കിൽ തുടക്കമായി. പരിസ്ഥിതി സുസ്ഥിരത, വൈദ്യുതി, വെള്ളം ഉപയോഗം കാര്യക്ഷമമാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ പരിപാടികളും അരങ്ങേറും.  ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്‌റാമ) പ്രസിഡന്റ് എൻജിനീയർ ഇസ ബിൻ ഹിലാൽ അൽ ഖുവാരി കാർണിവൽ ഉദ്ഘാടനം ചെയ്തു. കാര്യക്ഷമമായ ഊർജ ഉപയോഗത്തിന്റെ ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള കഹ്‌റാമയുടെ ദേശീയ പദ്ധതിയാണ് തർഷീദ്.

ഇത്തവണ സുസ്ഥിരതാ ബസാർ ആണ് കാർണിവലിന്റെ ആകർഷണം. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് പരിസ്ഥിതി സൗഹൃദ സാമഗ്രികൾ മാത്രമുള്ള പ്രഥമ മൊബൈൽ മാർക്കറ്റാണിത്. കൂടാതെ വിനോദ പരിപാടികൾ, മത്സരങ്ങൾ, പരിശീലന ശിൽപശാലകൾ എന്നിവയുമുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഒരുമിച്ച് ചേർന്നുള്ള പരിപാടിയാണിത്. സ്വദേശി യുവജന സംരംഭങ്ങളെ പിന്തുണയ്ക്കാൻ റസ്റ്ററന്റുകളും കഫേകളും മേളയിലുണ്ട്.

സ്‌കൂൾ വിദ്യാർഥികളും കാർണിവലിൽ പങ്കെടുക്കുന്നുണ്ട്. 27 വരെ നീളുന്ന കാർണിവലിൽ ജനങ്ങൾക്ക് വൈകിട്ട് 4 മുതൽ രാത്രി 9 വരെയും സ്‌കൂൾ വിദ്യാർഥികൾക്ക് രാവിലെ 8 മുതൽ ഉച്ചവരെയുമാണ് പ്രദർശനം. വാരാന്ത്യങ്ങളിലും പൊതുജനങ്ങൾക്ക് വൈകുന്നേരങ്ങളിൽ പ്രവേശിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com