ADVERTISEMENT

ദോഹ ∙  രാജ്യത്ത് പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കണമെന്ന ആഹ്വാനവുമായി വിദ്യാർഥി സംഘം. ഖത്തർ ഫൗണ്ടേഷനിലെ പ്രീ-യൂണിവേഴ്‌സിറ്റി എജ്യുക്കേഷന്റെ ഭാഗമായ ഖത്തർ അക്കാദമി ദോഹ പ്രൈമറി സ്‌കൂളിലെ 45 അംഗ സംഘമാണ് പ്ലാസ്റ്റിക് ബാഗ് നിരോധനത്തിന് ആഹ്വാനം ചെയ്തത്.

ഇക്കാര്യത്തിൽ രാജ്യത്തെ ജനങ്ങളുടെ പിന്തുണയും സംഘം തേടി. സങ്കീർണ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ടതിനെക്കുറിച്ചും ബോധവൽക്കരണം ലക്ഷ്യമിട്ടാണ് പ്ലാസ്റ്റിക് ബാഗ് നിരോധന ക്യാംപെയ്‌ന് തുടക്കമിട്ടത്. സ്‌കൂളിന്റെ ഭിത്തികളിലും തറകളിലുമെല്ലാം കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളും ബാഗുകളും പതിപ്പിച്ചാണ് ക്യാംപെയ്ൻ. 10,000 പേരുടെ ഒപ്പ് ശേഖരിച്ച് പ്ലാസ്റ്റിക് നിരോധനം ആവശ്യപ്പെട്ട് ഖത്തർ ഭരണനേതൃത്വത്തിന് നിവേദനം നൽകാൻ ഒരുങ്ങുകയാണ് സംഘം.

പ്ലാസ്റ്റിക് ബാഗുകൾ പരിസ്ഥിതിക്ക് നൽകുന്ന ആഘാതം സംബന്ധിച്ച് വിശദമായ പഠനവും ഗവേഷണവുമെല്ലാം നടത്തിയ ശേഷമാണ് ഒറ്റക്കെട്ടായി വിദ്യാർഥികൾ രംഗത്തിറങ്ങിയത്. ജനങ്ങളെ ബോധവൽക്കരിക്കുകയും സത്വര നടപടികൾ സ്വീകരിക്കുകയുമാണ് ഏക പോംവഴിയെന്ന് ക്യാപെയ്ൻ പ്രവർത്തകയായ 5-ാം ഗ്രേഡ് വിദ്യാർഥിനി തയ്യിബ മുസാഫെരിജ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com