ADVERTISEMENT
കുവൈത്ത് സിറ്റി ∙ നോർക്ക-കുവൈത്ത് എയർവെയ്സ് ധാരണപ്രകാരമുള്ള നിരക്ക് ഇളവ് നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള ആർക്കും പ്രയോജനപ്പെടുത്താം. അവർ കുവൈത്തിൽനിന്നുള്ള പ്രവാസികളായിരിക്കണമെന്ന് നിർബന്ധമില്ല. അതേസമയം, കുവൈത്ത്- ഇന്ത്യ സെക്ടറിലുള്ള യാത്രയക്കു മാത്രമായിരിക്കും ഇളവ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 5 ലക്ഷത്തോളം പേരാണ് നോർക്കയുടെ തിരിച്ചറിയൽ കാർഡ് കരസ്ഥമാക്കിയവർ. ഇവരിൽ 10 ശതമാനമെങ്കിലും കുവൈത്തിൽ നിന്നുള്ളവരായിരിക്കുമെന്നും കണക്കാക്കുന്നു.

ഇളവ് ലഭിക്കാൻ

പദ്ധതി ഇന്നലെ നിലവിൽ വന്നു. വിമാനയാത്രാ നിരക്കിൽ 7% ഇളവാണ് അനുവദിക്കുന്നത്. ജീവിത പങ്കാളിക്കും 18 തികയാത്ത മക്കൾക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഓൺ‌ലൈൻ (http://www.kuwaitairways.com/en/norka) വഴിയോ കുവൈത്ത് എയർവെയ്സിന്റെ ഇന്ത്യയിലെ ഓഫിസുകൾ വഴിയോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാകും ഇളവ്. ട്രാവൽ ഏജൻസികൾ മുഖേനയുള്ള ബുക്കിങ്ങിന് ഇളവ് ലഭിക്കില്ല. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും കുവൈത്ത് എയർവേയ്സ് ഓഫിസുകളുണ്ട്. കുവൈത്തിൽനിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് കുവൈത്ത് എയർവേയ്സ് സർവീസുള്ളത്. കോഴിക്കോട്ടുകാർക്ക് ഇളവ് പ്രയോജനം ചെയ്യില്ല. കണ്ണൂരിലേക്ക് സർവീസിന് കുവൈത്ത് എയർവെയ്സ് അപേക്ഷ നൽകി കാത്തിരിപ്പാണ്.

കാർഡ് ലഭിക്കാൻ

നോർക്ക –റൂട്സിന്റെ തിരിച്ചറിയൽ കാർഡ് ലഭിക്കാൻ ഓൺ‌ലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. പാസ്പോർട്ടിലെ ഒന്നാം‌പേജും മേൽ‌വിലാസ പേജും സിവിൽ ഐഡി കോപ്പിയും പാസ്പോർട്ട് സൈസ് ഫൊട്ടോയും സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമർപ്പിക്കണം. 3വർഷത്തേക്ക് 315 രൂപയാണ് റജിസ്ട്രേഷൻ ഫീസ്. 3 വർഷമാണ് കാലാവധി. പുതുക്കുന്നതിന് കാലാവധി തീരുന്നതിന് 3 മാസം മുൻപ് അപേക്ഷിക്കണം. വെബ്സൈറ്റ്:www.norkaroots.org
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com