ADVERTISEMENT

ദുബായ് ∙ ഗൾഫിൽ കൂടുതൽ മേഖലകളിൽ കോവിഡ് 19 (കൊറോണ വൈറസ്) സ്ഥിരീകരിച്ചതോടെ പല വിമാനസർവീസുകളും നിർത്തിവച്ചു. യുഎഇയിൽ നിന്ന് ഇറാനിലേക്കും തിരികെയുമുള്ള എല്ലാ സർവീസുകളും റദ്ദാക്കി. ഒരാഴ്ചത്തേക്കാണു നിർത്തിവച്ചതെങ്കിലും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാകും തുടർന്നുള്ള തീരുമാനമെന്നു യുഎഇ സിവിൽ വ്യോമയാന അതോറിറ്റി വ്യക്തമാക്കി. 

മധ്യപൂർവദേശത്ത് കോവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യമാണ് ഇറാൻ. 15 പേർ മരിച്ചതായാണു റിപ്പോർട്ട്. 95ൽ ഏറെ പേർക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ബെയ്ജിങ് ഒഴികെയുള്ള ചൈനീസ് നഗരങ്ങളിലേക്കുള്ള സർവീസ് നേരത്തേ നിർത്തിയിരുന്നു. തായ്‌ലൻഡ് യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 

ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ ഇറാനിലേക്കും തിരികെയുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ചൈനയിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചകള്‍ക്ക് മുൻപ് റദ്ദാക്കിയിരുന്നു.

ഇന്ത്യൻ ഉള്ളിക്ക് പ്രിയമേറുന്നു

കുവൈത്ത് സിറ്റി ∙ കോവിഡ്-19 സാന്നിധ്യം ഇറാൻ ഉൽന്നങ്ങൾക്കും പ്രതിസന്ധി സൃഷ്ടിച്ചതോടെ ഇന്ത്യയിൽനിന്നുള്ള ഉള്ളി ഇറക്കുമതി വർധിക്കാൻ സാധ്യത. ഇന്ത്യൻ ഉള്ളി പരമാവധി ശേഖരിക്കണമെന്ന് ഉള്ളി ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അധികൃതർ നിർദേശം നൽകി. 

കോവിഡ് നിസ്സാരൻ

മനാമ ∙ കോവിഡ്-19 സാന്നിധ്യത്തിൽ പരിഭ്രാ‍ന്തി വേണ്ടെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ. കോവിഡ്-19 ബാധ 97.5% സുഖപ്പെടുമെന്നാണ് ആഗോള നിരക്ക് ചൂണ്ടിക്കാട്ടി ഇവർ വ്യക്തമാക്കുന്നു. 2.5% മാത്രമാണ് മരണ സാധ്യത. 

കോവിഡ്-19 പുതിയ ഇനം വൈറസ് ആണെന്ന ആശങ്കവേണ്ട.  സമാനമായ വൈറസുകൾ ഇതിന് മുൻ‌പും ഉണ്ടായിട്ടുണ്ട്. അന്നൊക്കെ നിയന്ത്രണവിധേയമാക്കിയിട്ടുമുണ്ടെന്നും പറഞ്ഞു. അതേസമയം സമ്മർദ്ദം, ഉത്ക്കണ്ഠ, ഭയം തുടങ്ങിയ അവസ്ഥ ഒഴിവാക്കണം. അത്തരം മാനസികാവസ്ഥ വൈറസുകൾക്ക് ആകർഷണമാകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com