ADVERTISEMENT

അബുദാബി∙ അയൽ രാജ്യങ്ങളിൽ നാശംവിതച്ച വെട്ടുകിളികളുടെ ശല്യം പരമാവധി കുറയ്ക്കാൻ യുഎഇ തയാറെടുക്കുന്നു. കൃഷി നാശം മൂലമുള്ള സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായി അബുദാബി ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. 

അടുത്തിടെ സൗദി അറേബ്യയിലും കുവൈത്തിലും വെട്ടുകിളികൾ എത്തി കൃഷി നശിപ്പിച്ചിരുന്നു. ആകാശം തന്നെ മറയ്ക്കുംവിധമാണ് ആയിരക്കണക്കിനു വെട്ടുകിളികൾ കൂട്ടത്തോടെയെത്തുന്നത്. 

ഇവ വീടുകളിലേക്കും ഓഫിസിലേക്കും മറ്റും കയറുന്നത് ഒഴിവാക്കാൻ ജനലും വാതിലും അടച്ചിടണമെന്നും ആവശ്യപ്പെട്ടു.

വെട്ടുകിളികളെ കണ്ടെത്തിയാൽ ഉടൻതന്നെ അതോറിറ്റിയിൽ ‍വിവരം അറിയിക്കണമെന്ന് കൃഷിക്കാരോടും ഫാം ഉടമകളോടും ആവശ്യപ്പെട്ടു. കൃഷി സ്ഥലങ്ങളിലെ പാഴ് വസ്തുക്കൾ കൂട്ടിയിട്ട് പുകച്ച് ഇവയെ അകറ്റാനും നിർദേശം നൽകിയിട്ടുണ്ട്. 

വെട്ടുകിളികളെ ശേഖരിച്ചു ഭക്ഷിച്ച് ആരോഗ്യപ്രശ്നങ്ങൾ ‍ക്ഷണിച്ചുവരുത്തരുതെന്നും ഓർമിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com