ADVERTISEMENT

ദുബായ് ∙ യുഎഇയിൽ ദൂരക്കാഴ്ച കുറച്ച് ശക്തമായ പൊടിക്കാറ്റ്.  ചില മേഖലകളിൽ ദൂരക്കാഴ്ച  50 മീറ്റർ വരെ കുറഞ്ഞു. ഇന്നും പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നും താപനില താഴുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. 

മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കാമെന്നാണു മുന്നറിയിപ്പ്. ഇന്നലെ 28 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.

ഇന്ന് 22 ഡിഗ്രി ആകുമെന്നാണു സൂചന.  ശക്തമായ പൊടിക്കാറ്റിൽ വാഹനയാത്രക്കാർ വലഞ്ഞു.  വടക്കൻ എമിറേറ്റുകളിലെ റോഡുകളിൽ മണലും ചപ്പുചവറുകളും അടിച്ചുകയറി. അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 

രാത്രി 8 വരെ ശക്തമായ കാറ്റിന് സാധ്യത

അബുദാബി∙ യുഎഇയിൽ ഇന്നു രാത്രി 8 വരെ ശക്തമായ കാറ്റു വീശാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലാണു കാറ്റു വീശുക. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com