ADVERTISEMENT

അബുദാബി∙ ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി - ജംബോ സർക്കസുകളുടെ ഉടമയുമായ എം.വി ശങ്കരനു കേരളാ സോഷ്യൽ സെന്ററിൽ സ്വീകരണം നൽകി. ജീവിതത്തിൽ മുന്നേറണമെങ്കിൽ കൂടുതൽ കഠിനാധ്വാനികളാവാൻ പുതുതലമുറ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജീവിത യാത്രയിൽ ഒട്ടേറെ പ്രതിസന്ധികൾ മറികടക്കേണ്ടി വന്നിട്ടുണ്ടെന്നും അതിന്റെ പ്രതിഫലനമായിരിക്കാം തൊണ്ണൂറ്റിയേഴാം വയസ്സിലും കർമ്മോത്സുകനാകാൻ തന്നെ പ്രാപ്തനാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ.ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു. സെന്റർ ഭാരവാഹികളായ ഹാരിസ് സിഎംപി, റജീദ് പട്ടോളി, ശശികുമാർ മാധവൻ, ശക്തി തിയറ്റഴ്‌സ് കലാവിഭാഗം സെക്രട്ടറി ജാഫർ കുറ്റിപ്പുറം എന്നിവർ അതിഥികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. സെന്റർ ലൈബ്രേറിയൻ കെ.കെ.ശ്രീവത്സൻ ജെമിനി ശങ്കരനെ പരിചയപ്പെടുത്തി. ജെമിനി ശങ്കരനു കേരള സോഷ്യൽ സെന്ററിന്റെ സ്നേഹോപഹാരം സെന്റർ പ്രസിഡന്റും ശക്തി തിയറ്റേഴ്സിന്റെ സ്നേഹോപഹാരം ജോയിന്റ് സെക്രട്ടറി സി.കെ.ഷെരീഫും സമ്മാനിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com