ADVERTISEMENT

അബുദാബി∙ ജൈവകൃഷിയിലേക്ക് വിദ്യാർഥികളെ ആകർഷിക്കാൻ യുഎഇയിലെ സ്കൂളുകളിൽ ഗ്രീൻ സ്കീം പദ്ധതി ആരംഭിക്കുന്നു. സുസ്ഥിര കൃഷിയെക്കുറിച്ച് യുവതലമുറയ്ക്ക് ബോധവൽക്കരണം നൽകുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അവനവന്റെ പരിസ്ഥിതിയിൽ നിന്നു ചെയ്യാവുന്ന കൃഷിയുടെ ബാലപാഠങ്ങളാണു വിദ്യാർഥികൾക്കു നൽകുക.  ദുബായ് ആസ്ഥാനമായുള്ള മസ്ദാർ ഫാംസാണു വിദ്യാർഥികൾക്ക് നല്ലപാഠം പകരുക.

സ്വന്തം സ്കൂളിലോ മസ്ദാർ ഫാമിലോ കുട്ടികൾക്കു സ്വന്തമായി പച്ചക്കറി ഉൽപാദിപ്പിക്കാൻ സൗകര്യമൊരുക്കും. 11 മുതൽ 16 വയസ്സ് വരെയുള്ള വിദ്യാർഥികളെയാണു പദ്ധതിയിൽ ഉൾപ്പെടുത്തുക. ഇതുവഴി പോഷകാഹാരത്തെക്കുറിച്ചു കുട്ടികൾക്ക് അവബോധമുണ്ടാക്കാം എന്നു മാത്രമല്ല പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കും. ഭക്ഷണം എങ്ങനെ ഉണ്ടാകുന്നുവെന്നും അവ പരിസ്ഥിതിക്ക് എന്തു പ്രയോജനം ചെയ്യുമെന്നും ഇതിലൂടെ കുട്ടികൾ മനസ്സിലാക്കും. പരീക്ഷണാർഥം 6 സ്കൂളുകളിൽ പദ്ധതി ആരംഭിച്ചതായും താൽപര്യമുള്ള സ്കൂളുകൾ് മുന്നോട്ടു വരാമെന്നും അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com