ADVERTISEMENT

ദുബായ് ∙ യുഎഇയിൽ 5,000 ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചു. സാമ്പത്തിക മന്ത്രാലയത്തിന്റെ 15–ാമത് ഗൾഫ് ഉപഭോക്തൃ സംരംക്ഷണ ദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. യുഎഇയിലെ വിവിധ പ്രദേശങ്ങളിലെ പ്രധാന റിട്ടെയിൽ ഔട്ട്‍ലെറ്റുകൾ ഇൗ മാസം ഒന്നു മുതൽ 31 വരെ 25 മുതൽ 60% വരെ വിലക്കുറവ് ഏർപ്പെടുത്താനാണ് തീരുമാനം. 

ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ മുതൽ വിവിധ തരം ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് യഥേഷ്ടം തിരഞ്ഞെടുക്കാൻ ഇൗ പദ്ധതി കൊണ്ട് സാധിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം കോംപറ്റേറ്റീവ്നെസ് ആൻഡ് കൺസ്യൂമർ പ്രൊടക്ഷൻ വിഭാഗം ഡയറക്ടർ ഡോ.ഹാഷിം അൽ നു െഎമി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി ടുവേർഡ്സ് സെക്യുർ ഇലക്ട്രോണിക് ഷോപ്പിങ് എക്സിപീരിയൻസ് ഫോർ ദ് കൺസ്യൂമർ എന്ന പ്രമേയത്തിൽ ചർച്ചയും നടത്തി. പദ്ധതിക്ക് മുന്നോടിയായി പ്രധാന ഡിസ്കൗണ്ട് ക്യാംപെയിനുകളും റമസാനിലും അതിന് മുൻപും ഏർപ്പെടുത്തും.

കോവിഡ്–19 രാജ്യത്തെ വിപണിയെ ബാധിച്ചിട്ടില്ല

കോവിഡ്–19 വൈറസ് രാജ്യത്തെ വിപണിയെ ബാധിച്ചിട്ടില്ലെന്ന് അൽ നു െഎമി വ്യക്തമാക്കി. വൻതോതിൽ ഉത്പന്നങ്ങൾ വിപണിയിലുണ്ട്. വിലയിലും മാറ്റമില്ലന്നും ഒട്ടേറെ ഉത്പന്നങ്ങൾക്ക് വിലക്കുറവ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

യൂണികോപിൽ 300 ഉത്പന്നങ്ങൾക്ക് 30% വരെ വിലക്കുറവ് ബാധകമാക്കിയതായി ഹാപ്പിനസ് ആൻഡ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ ഡോ.സുഹൈൽ അൽ ബസ്തകി പറഞ്ഞു. കോപ്പ് ബ്രാന്ഡുകൾ 921 ആയി വർധിച്ചു. ഇവ കോപ്പിന്റെ 17 ശാഖകളിൽ ലഭ്യമാകും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ 19 പുതിയ ശാഖകൾ തുറക്കുന്നതിന്റെ ഭാഗമായി 188 ശാഖകളായി വർധിക്കും. 2019ൽ യൂണികോപ്പിൽ 30,000 ഉത്പന്നങ്ങൾ വിറ്റ വകയിൽ 30.8 ദശലക്ഷം ദിർഹത്തിന്റെ കച്ചവടം നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com