ADVERTISEMENT

ദുബായ് ∙ സ്തനാർബുദ ബോധവൽകരണവുമായി വിവിധ എമിറേറ്റുകൾ പിന്നിട്ടു പിങ്ക് കാരവൻ അബുദാബിയിലേക്ക്. ഫ്രണ്ട്സ് ഒാഫ് കാൻസർ പേഷ്യന്റ്സിന്റെ (എഫ്ഒസിപി) ആഭിമുഖ്യത്തിലുള്ള കാരവനിൽ 350 ഡോക്ടർമാർ, മെഡിക്കൽ ജീവനക്കാർ, 150 വൊളന്റിയർമാർ, അശ്വാരൂഢർ, ബൈക്ക് യാത്രികർ എന്നിവരാണുള്ളത്. നാളെയാണു സമാപനം.
വിവിധ മേഖലകളിൽ ഇതു വരെ 2,333 പുരുഷന്മാരും 7,072 വനിതകളും പരിശോധനയ്ക്കു വിധേയരായി.

പര്യടനത്തോടനുബന്ധിച്ച് ആശുപത്രികൾ, താൽക്കാലിക ക്ലിനിക്കുകൾ, മൊബൈൽ ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ സൗജന്യമായി പരിശോധന നടത്തുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. പര്യടനത്തിന്റെ ഏഴാം ദിവസമായ ചൊവ്വാഴ്ച ഉമ്മുൽഖുവൈനിൽ വിവിധ നാട്ടുകാരായ 113 പുരുഷന്മാർ പരിശോധനയ്ക്കു വിധേയരായെന്നു സംഘത്തിലെ ഡോ. താഹ യാസിൻ പറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടി. അജ്മാനിൽ ഇന്നലെ 17 കിലോമീറ്റർ പര്യടനം നടത്തി. മുഷ്റിഫ് ഹെൽത്ത് സെന്റർ, അജ്മാൻ കോർണിഷ് എന്നിവിടങ്ങളിലായിരുന്നു ആരോഗ്യ പരിശോധന.

സൗജന്യ സ്തനാർബുദ പരിശോധന

അബുദാബി ഡൽമ മാൾ, ഖലീഫ മാൾ, മറീന മാൾ എന്നിവിടങ്ങളിൽ ഇന്നും നാളെയും ഉച്ചയ്ക്കു 2 മുതൽ രാത്രി 10 വരെ വനിതകൾക്കു പരിശോധനാ സൗകര്യം ഉണ്ടാകും.ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്കിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ പുരുഷന്മാർക്കും വനിതകൾക്കും പരിശോധന ഉണ്ടാകും. അൽ ഹുദൈറിയാത് ദ്വീപിൽ നാളെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ മൊബൈൽ ക്ലിനിക്കിന്റെ സേവനം ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com