ADVERTISEMENT

മസ്‌കത്ത്∙ രാജ്യത്ത് പുതിയ 15 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 99 ആയി ഉയര്‍ന്നു. 15 പേരും ഒമാന്‍ പൗരന്‍മാരാണ്. ഏഴു പേര്‍ യുകെ, സ്‌പെയിന്‍, അമേരിക്ക എന്നിവിടങ്ങളിലെ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗ ബാധിതരായത്. ഏഴ് പേര്‍ കൊറോണ ബാധിതരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് വൈറസ് പിടിപെട്ടവരാണ്. ഒരാള്‍ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. 17 പേരാണ് സുഖം പ്രാപിച്ചത്.

അതേസമയം, ഒമാനില്‍ കോവിഡ് -19 കേസുകള്‍ വര്‍ധിച്ചു വരികയാണെന്നും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാമെന്നും ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി വ്യക്ത്മാക്കി.  മൃതദേഹങ്ങള്‍ കുളിപ്പിക്കുമ്പോള്‍ രോഗം വ്യാപിക്കുന്നതിനുള്ള സാധ്യതകള്‍ ഏറെയാണ്. സുരക്ഷിതമായ തരത്തില്‍ ഇതു ചെയ്യണം. മരിച്ചവരെ വീടിനുള്ളില്‍ കുളിപ്പിക്കുന്ന പാരമ്പര്യമാണ് ഒമാനികള്‍ക്ക് ഉള്ളത്, എന്നാല്‍ ഈ അസാധാരണമായ സാഹചര്യത്തില്‍ സമൂഹത്തിന്റെ സുരക്ഷക്കായി അങ്ങനെ ചെയ്യുന്നതില്‍ നിന്നു പൗരന്മാര്‍ വിട്ടുനില്‍ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com