ADVERTISEMENT

ദോഹ∙ കോവിഡ്-19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഉം സലാലില്‍ പുതിയ നീരീക്ഷണ (ക്വാറന്റീന്‍) കേന്ദ്രത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ഖുവാരി കേന്ദ്രം സന്ദര്‍ശിച്ച് പുരോഗതികള്‍ വിലയിരുത്തി. കോവിഡ്-19 രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കാനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് ക്വാറന്റീന്‍ കേന്ദ്രം നിര്‍മിക്കുന്നത്. നഗരസഭ പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്ലസീസ് ബിന്‍ തുര്‍ക്കി അല്‍ സുബെയും ആരോഗ്യമന്ത്രിയെ അനുഗമിച്ചു. സമുച്ചയത്തിലെ സൗകര്യങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വേസ്റ്റ് മാനേജ്‌മെന്റ് എന്നിവയെല്ലാം മന്ത്രിമാര്‍ പരിശോധിച്ചു. 

 

32 കെട്ടിടങ്ങളുള്ള വലിയ സമുച്ചയമാണു സലാലില്‍ പുരോഗമിക്കുന്നത്. 18,000 കിടക്കകള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷി സമുച്ചയത്തിനുണ്ട്. നിലവില്‍ 4,000 കിടക്കകള്‍ക്കുള്ള സൗകര്യം പൂര്‍ത്തിയായി കഴിഞ്ഞു. വരും ആഴ്ചകളിലായി 4,000 കിടക്കകള്‍ കൂടി സജ്ജമാക്കും. ക്വാറന്റീന്‍ രോഗികള്‍ക്ക് മികച്ച ആരോഗ്യ സേവനവും സുരക്ഷയും നല്‍കുന്നതിനൊപ്പം വിനോദ സൗകര്യങ്ങളും കേന്ദ്രത്തിലുണ്ടാകും. വരും ആഴ്ചകളിലായി ക്വാറന്റീന്‍ സമുച്ചയം നിര്‍മാണം പുര്‍ത്തിയാകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com