ADVERTISEMENT

ദോഹ∙സിദ്ര മെഡിസിന്റെ ഔട്ട്പേഷ്യന്റ് കെട്ടിടത്തിലെ ഫാര്‍മസിയില്‍ നിന്നു മരുന്ന് വാങ്ങാനെത്തുന്നവര്‍ ഇനി വാഹനത്തില്‍ നിന്നു പുറത്തിറങ്ങേണ്ടതില്ല. വാഹനത്തിനു സമീപത്തേക്ക് മരുന്നുമായി ഫാര്‍മസി ജീവനക്കാര്‍ എത്തും.

കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി രോഗികളുടെ ഫാര്‍മസി സന്ദര്‍ശനം ഒഴിവാക്കാനാണ് പുതിയ ' ഡ്രൈവ് ത്രൂ ഫാര്‍മസി' ആരംഭിച്ചത്. രോഗികള്‍ക്ക് 40030030 എന്ന നമ്പറില്‍ വിളിച്ച‍ു മരുന്ന് ഓര്‍ഡര്‍ ചെയ്യാം. ഒപ്പം ഏതു സമയത്ത് മരുന്ന് ശേഖരിക്കാന്‍ വരുമെന്നതും ഫാര്‍മസി അധികൃതരെ മുന്‍കൂട്ടി അറിയിക്കണം. ആവശ്യമുള്ള മരുന്നുകളുടെ വിവരങ്ങള്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 3 വരെയുള്ള സമയങ്ങളില്‍ വിളിച്ച് അറിയിക്കാം.

10 മണിക്ക് മുമ്പായി മരുന്ന് ഓര്‍ഡര്‍ ചെയ്താല്‍ അന്നു തന്നെ ഉച്ചയ്ക്ക് 12 നും 3 നും ഇടയിലുള്ള സമയത്ത് മരുന്ന് വാങ്ങാന്‍ എത്താം. 10 മണിക്ക് ശേഷം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അടുത്ത ദിവസം രാവിലെ 8 നും 11 നും ഇടയില്‍ വന്നു മരുന്ന് വാങ്ങാം. ഡ്രൈവ് ത്രൂ കളക്ഷന്‍ പോയിന്റില്‍ തന്നെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വഴി പണം അടയ്ക്കാം. കറന്‍സി സ്വീകരിക്കുന്നതല്ല. 

കുട്ടികള്‍ക്കായുള്ള മരുന്നുകള്‍ ഡ്രൈവ് ത്രൂ വഴി ലഭിക്കും. വനിതകള്‍ക്കായുള്ള നാലാം നിലയിലെ ഔട്‌പേഷ്യന്റ് വിഭാഗത്തിലെ ഫാര്‍മസി പതിവ് പോലെ പ്രവര്‍ത്തിക്കും. ഫാര്‍മസി സേവനങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക്  40033333 എന്ന നമ്പറില്‍ ബന്ധപ്പെടാം. വനിതകള്‍ക്കും കുട്ടികള്‍ക്കും മാത്രമായുള്ളതാണ് സിദ്ര മെഡിസിന്‍.

മെഡിക്കൽ കമ്മീഷന്റെ പ്രവർത്തന സമയത്തിൽ മാറ്റം

പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ മെഡിക്കൽ കമ്മീഷന്റെ പ്രവർത്തന സമയത്തിൽ മാറ്റം. മാർച്ച്‌ 29 മുതൽ രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ മാത്രമേ പ്രവർത്തിക്കുകയുള്ളു. കോവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com