ADVERTISEMENT

റിയാദ് ∙ സൗദിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. മക്കയിലാണ് ഇന്ന് രോഗബാധ മൂലം മരിച്ചത്. ഇന്നലെ മദീനയിൽ അഫ്‌ഗാൻ സ്വദേശി മരിച്ചിരുന്നു. ബുധനാഴ്ച 133 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മൊത്തം രോഗബാധിതർ 900 ആയി. 29 പേർക്ക്  രോഗം സുഖപ്രാപിച്ചതായി അധികൃതർ അറിയിച്ചു. 

പുതുതായി റിപ്പോർട്ട് ചെയ്തവരിൽ കൂടുതലും റിയാദിലാണ്. 83 പേർ. ദമാം 6 , ജിദ്ദ 10 , മദീന 6 , ഖതീഫ് 6 , അൽ ഖോബാർ 5 , നജ്റാൻ 4 , അബ്ഹ 2, അറാർ 3, ജുബൈൽ 1, ദഹ്റാൻ 1 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ കണക്കുകൾ. ദിനംപ്രതി കോവിഡ് 19 എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കർഫ്യൂ ഉൾപ്പെടെ മുൻകരുതൽ നടപടികൾ ശക്തമാക്കി. 

ഇതിന്റെ അടിസ്ഥാനത്തിൽ ഏഴു മണിക്ക് തുടങ്ങിയിരുന്ന കർഫ്യൂ റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ വൈകിട്ട് മൂന്നു മുതൽ ആരംഭിക്കുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിറക്കി. ഒരു പ്രവിശ്യയിൽ നിന്ന് മറ്റു പ്രവിശ്യകളിലേക്കുള്ള യാത്രക്കും വിലക്കുണ്ട്. വ്യാഴാഴ്ച മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com