ADVERTISEMENT

ഷാർജ ∙ ‘എല്ലാവരും തങ്ങളുടെ വീടുകളിലേയ്ക്ക് പോവുക, കുടുംബത്തോടൊപ്പം ചെലവഴിക്കുക. വളരെ അത്യാവശ്യ കാര്യത്തിന് മാത്രം പുറത്തിറങ്ങുക''– അറിയിപ്പ് കേട്ട് പലരും തിരിഞ്ഞും മറിഞ്ഞും നോക്കി. ഒടുവിൽ മുകളിലോട്ട് നോക്കിയപ്പോഴാണ് കാര്യം അറിഞ്ഞത്– ഡ്രോണിൽ നിന്നാണ് അറിപ്പ് വരുന്നത്. ആളില്ലാ കുഞ്ഞുപേടകത്തിലെ ഉച്ചഭാഷിണിയിലൂടെ ഷാർജ പൊലീസിന്റെ അറിയിപ്പാണിത്.

കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഷാർജ പൊലീസ് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. അതിലൊന്നാണ് ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനെരെ ഡ്രോൺ ഉപയോഗിച്ചുള്ള ബോധവത്കരണം. എമിറേറ്റിലെ സിരാകേന്ദ്രമായ റോളയിലും മറ്റു പ്രദേശങ്ങളിലും ഇത്തരത്തിൽ പ്രചാരണം തുടരുന്നു. 

അറിയിപ്പ് ലഭിച്ചതോടെ കോർണിഷ് ഏരിയയിലും റോള നഗരഹൃദയങ്ങളിലും വെറുതെ നടന്നിരുന്നവർ പെട്ടെന്ന് തന്നെ തങ്ങളുടെ താമസ സ്ഥലങ്ങളിലേയ്ക്ക് മട‌ങ്ങി. മലയാളം, ഹിന്ദി, അറബിക്, ഇംഗ്ലീഷ് ഭാഷകളിലാണ് അറിയിപ്പ്. ഭക്ഷണശാലകൾ, ഗ്രോസറികൾ, സൂപ്പർമാർക്കറ്റുകൾ ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളും ഇന്നുമുതൽ രണ്ടാഴ്ചത്തേയ്ക്ക് എമിറേറ്റിൽ അടഞ്ഞുകിടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com