ADVERTISEMENT

മസ്‌കത്ത്∙ ഒമാനില്‍ ഒരു മലയാളിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്തില്‍ പേരില്‍ ഒരാൾ മലയാളിയാണ്. നേരത്തെ രോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, തലശ്ശേരി സ്വദേശിയുടെ മകനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 109 ആയി ഉയര്‍ന്നു. 23 പേര്‍ക്ക് അസുഖം ഭേദപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, കോവിഡ്–19 ബാധിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട്, വീട്ടിൽ സ്വയം നിരീക്ഷണത്തിൽ(ക്വാറന്റീൻ) നിൽക്കാത്ത 64 പേരെ അറസ്റ്റ് ചെയ്തതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നത് സംബന്ധമായ 2014 ലെ ഫെഡറൽ നിയമം ലംഘിച്ചതിനാണ് അറസ്റ്റെന്നു മന്ത്രാലയം വ്യക്തമാക്കി. ഇവർക്കുള്ള ശിക്ഷ നടപ്പാക്കാൻ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷനിലെ ക്രൈസിസ് ആൻഡ് എമർജൻസീസ് പ്രസിക്യൂഷൻ വിഭാഗത്തിനു കൈമാറി.

കൊറോണ രോഗം സ്ഥിരീകരിച്ച ദേശങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായ 14 ദിവസം ക്വാറന്റീനിൽ നിൽക്കണമെന്നു മന്ത്രാലയം നിർദേശിച്ചു. നിയമലംഘകരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com