ADVERTISEMENT

ദുബായ് ∙ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിൽ കമ്പനികളിലും വാണിജ്യ സ്ഥാപനങ്ങളിലും 80% ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി തൊഴിൽ ഉടമകൾ നൽകണമെന്ന് ദുബായ് ഇക്കണോമിക് ഡിപ്പാർട്മെന്റ് നിർദേശം നൽകി. ഫാർമസി, സഹകരണ സൊസൈറ്റികൾ, ഗ്രോസറി, സൂപ്പർമാർക്കറ്റ് എന്നിവ ഒഴികെയുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെല്ലാം ഈ സമ്പ്രദായം നടപ്പാക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

സർക്കാരിലെ ചില വകുപ്പുകളിലെ പരമാവധി 50% ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാമെന്ന് മാർച്ച് 17ന് ഉത്തരവിറങ്ങിയിരുന്നു. ഗർഭിണികൾ, കൊച്ചുകുഞ്ഞുങ്ങളുള്ള മാതാപിതാക്കൾ, നിശ്ചയദാർഢ്യക്കാർ തുടങ്ങിയവർക്കെല്ലാം ഇങ്ങനെ വീടുകളിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. ഏറ്റവും കുറഞ്ഞത് 25% ഉം പരമാവധി 50% ജീവനക്കാർക്കും ഇങ്ങനെ അനുമതി നൽകാമെന്ന് വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com