ADVERTISEMENT

ദുബായ് ∙ എമിറേറ്റ്സ് അടക്കമുള്ള വിമാനസർവീസുകൾ നിർത്തിവച്ചതോടെ യുഎഇ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഭാഗികമായി നിലച്ചു. ദുബായ് ഡ്യൂട്ടിഫ്രീ, മർഹബ, ഫുഡ് കോർട്ടുകൾ, ഫാർമസി, മറ്റ് ഔട്​ലെറ്റുകൾ എന്നിവയെല്ലാം അടച്ചു.

അടിയന്തര സാഹചര്യങ്ങളിലുള്ള സർവീസുകളും കാർഗോ വിമാനങ്ങളും ഉണ്ടാകും. കോവിഡ് വ്യാപനത്തെ തുടർന്നുള്ള മുൻകരുതലുകളുടെ ഭാഗമായി രണ്ടാഴ്ചത്തേക്കു പ്രവർത്തനം നിർത്തിവച്ചതായാണ് അറിയിപ്പ്. ട്രാൻസിറ്റ് അടക്കം രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്.

ഷാർജയിൽ എസി ബസ് സ്റ്റോപ്പുകൾ അടച്ചു

ഷാർജ ∙ ഷാർജയിലെ ശീതീകരിച്ച ബസ് സ്റ്റോപ്പുകൾ (ഷെൽറ്ററുകൾ) ഇനിയൊരു അറിയിപ്പുണ്ടാകും വരെ അടച്ചിടും. കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായാണിതെന്ന് ഷാർജ ആർടിഎ അറിയിച്ചു.

ഒമാനിലെ ടാക്സികളിൽ 2 യാത്രക്കാർ മാത്രം

മസ്കത്ത് ∙ ഒമാനിലെ ടാക്സികളിൽ 2 യാത്രക്കാരിൽ കൂടുതൽ പാടില്ലെന്ന് ഗതാഗത മന്ത്രാലയം. ഡ്രൈവർ ഉൾപ്പെടെ 3 പേർ മാത്രം. ടാക്സി ഉടമകൾ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു. അതേസമയം, നിയന്ത്രണങ്ങൾ പാചകവാതക വിതരണത്തെ ബാധിക്കാതിരിക്കാൻ പാചകവാതക വിൽപനശാലകൾ തുറന്നു പ്രവർത്തിക്കും. മൃഗങ്ങൾക്കുള്ള ഭക്ഷണം വിൽക്കുന്ന കടകൾ, വളം-കീടനാശിനി കടകൾ, ഇന്ധന സ്റ്റേഷനുകൾ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com