ADVERTISEMENT

ദോഹ ∙ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വൊളന്റിയര്‍മാര്‍ക്കുള്ള പ്രഥമ പരിശീലന ശില്‍പ്പശാല നടത്തി. ‘ഖത്തറിന് വേണ്ടി’ എന്ന തലക്കെട്ടില്‍ പൊതുജനാരോഗ്യ മന്ത്രാലയം ആരംഭിച്ച ദേശീയ വൊളന്റിയറിങ് ക്യാംപയിനില്‍ 35,000 ത്തോളം പേരാണ് ചേര്‍ന്നത്. ഖത്തര്‍ ഫൗണ്ടേഷന്റെ സ്റ്റുഡന്റ് സെന്ററില്‍ ആണ് രണ്ടു മണിക്കൂര്‍ നീണ്ട പ്രഥമ പരിശീലന ശില്‍പ്പശാല നടത്തിയത്. 

വൊളന്റിയര്‍മാര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, ചെയ്യേണ്ട ജോലികള്‍ എന്നിവയെക്കുറിച്ചാണ് ശില്‍പശാല നടത്തിയത്. ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി, ഖത്തര്‍ ചാരിറ്റി എന്നിവയുടെ സഹകരണത്തിലാണ് ദേശീയ ക്യാംപയിൻ. സ്വദേശികളും പ്രവാസികളും വൊളന്റിയര്‍ ക്യാംപയിനില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം അവസാനം മുതല്‍ ജൂണ്‍ അവസാനം വരെയാണ് വൊളന്റിയര്‍മാരുടെ പ്രവര്‍ത്തനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com