ADVERTISEMENT

ദോഹ ∙ കോവിഡ്-19 വിവരങ്ങള്‍ യഥാസമയം ജനങ്ങളിലേക്ക് എത്തിക്കാന്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് (ജിസിഒ) പുതിയ വെബ് പേജ് ആരംഭിച്ചു. കോവിഡ്-19 നെതിരെ രാജ്യം സ്വീകരിച്ച നടപടികള്‍, രാജ്യത്തെ രോഗബാധിതരുടെ എണ്ണം, സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ എന്നിവയെല്ലാം സംബന്ധിച്ചുള്ള വിവരങ്ങളാണ് കോവിഡ്-19 എന്ന വെബ് പേജിലുള്ളത്. https://www.gco.gov.qa/en/focus/covid-19 എന്നതാണ് വെബ് പേജ്. 

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കോവിഡ്-19 എന്ന വെബ്‌പേജ് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. https:www.moph.gov.qa/english/Pages/Coronavirus2019.aspx എന്ന പേജില്‍ മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി ഭാഷകളില്‍ വിവരങ്ങള്‍ ലഭ്യമാണ്. വൈറസ് സംബന്ധമായ വിവരങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് വെബ്‌പേജുകള്‍. 

വ്യാജ വാര്‍ത്തകളില്‍ ജനങ്ങള്‍ ആശങ്കപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണിത്. കോവിഡ്-19 സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും 16000 എന്ന ടോള്‍ ഫ്രീ ഹോട്‌ലൈനും 24 മണിക്കൂറും സജീവമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com