ADVERTISEMENT

മസ്‌കത്ത് ∙ കൊറോണ വൈറസ് വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പത്ത് ദശലക്ഷം റിയാല്‍ പ്രഖ്യാപിച്ചു. വ്യാഴാഴ്ച സുല്‍ത്താന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് സുല്‍ത്താന്‍ പാക്കേജ് പ്രഖ്യാപിച്ചത്. ഇതിന് പുറമെ പൊതുജനങ്ങളില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും ആരോഗ്യ മന്ത്രാലയം സംഭാവന സ്വീകരിക്കും.

അതേസമയം, രാജ്യാന്തര വിമാന സര്‍വീസുകള്‍ വിലക്കി ഒമാന്‍ ഏവിയേഷന്‍ ഉത്തരവിറക്കിയതിന് പിന്നാലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒമാനില്‍ നിന്നുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി. മാര്‍ച്ച് 29 മുതല്‍ അടുത്ത മാസം 29 വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. ഈ മാസം 29 മുതല്‍ ഒമാനിലേക്കുള്ള മുഴുവന്‍ രാജ്യാന്തര വിമാന സര്‍വീസുകളും നിര്‍ത്തിവെക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com