ADVERTISEMENT

ജിദ്ദ ∙ കൊറോണ വൈറസ് പടരാതിരിക്കാൻ അംഗരാജ്യങ്ങൾ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചും പിന്തുണ അറിയിച്ചും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക്  കോ-ഓപ്പറേഷൻ സെക്രട്ടറി ജനറൽ ഡോ. യൂസഫ് ബിൻ അഹമ്മദ് അൽ-ഒതൈമീൻ. തങ്ങളുടെ പൗരരെയും താമസക്കാരെയും മാരകമായ വൈറസിൽ നിന്ന് സംരക്ഷണം നൽകുന്നതിന് അംഗരാജ്യങ്ങൾ സ്വീകരിച്ച മുൻകരുതൽ നടപടികൾ അതുല്യമാണെന്നും വ്യാജ പ്രചാരണങ്ങളുടെ അപകടം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. 

അംഗരാജ്യങ്ങളിലെ ഗവേഷണ സ്ഥാപനങ്ങൾ, ശാസ്ത്രജ്ഞർ എന്നിവരുമായി കൈകോർത്ത് വൈറസിനെതിരെയുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കാനും ചികിത്സ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായാവ ചെയ്യുന്നതിനും അൽ-ഒതൈമീൻ ആഹ്വാനം ചെയ്തു. പകർച്ചവ്യാധിയെ നേരിടാൻ അംഗരാജ്യങ്ങളെ പിന്തുണക്കുന്നതിൽ ഇസ്‌ലാമിക് ഡവലപ്മെന്റ് ബാങ്ക് നടത്തിയ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com