ADVERTISEMENT

അബുദാബി∙ ദേശീയ അണുനശീകരണ പദ്ധതിയുടെ ഭാഗമായി യുഎഇയിൽ 3 ദിവസത്തെ ഭാഗിക നിയന്ത്രണം ഇന്നലെ ആരംഭിച്ചു. രാത്രി 8 മുതൽ രാവിലെ 6 വരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിർദേശം. പകൽ 6 മുതൽ രാത്രി എട്ടു വരെ നിയന്ത്രണങ്ങൾ ഇല്ല. എന്നാൽ ഈ ദിവസങ്ങളിൽ പൊതുഗതാഗത സേവനം ഉണ്ടായിരിക്കില്ല.

നിയന്ത്രണം

∙ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8 മുതൽ വെള്ളി രാവിലെ 6 വരെ

നിർത്തിവച്ചത്

∙ ബസ്, മെട്രോ, ടാക്സി അടയ്ക്കമുള്ള പൊതുസംവിധാനങ്ങൾ

പുറത്തിറങ്ങാൻ അനുമതി

∙ ഭക്ഷണത്തിനും മരുന്നിനും മാത്രം

ഇളവ്

∙ ആരോഗ്യം, സുരക്ഷ, പൊലീസ്, സൈന്യം, ഊർജം, വാർത്താവിനിമയം, വെള്ളം, ഭക്ഷണം, സിവിൽ വ്യോമയാനം, തപാൽ, ഷിപ്പിങ്, ഫാർമസ്യൂട്ടിക്കൽസ്, ബാങ്കിങ്-ധനകാര്യം, പാചകവാതകം, നിർമാണം

തുറക്കുന്നത്

∙ കോഒാപ്പറേറ്റീവ് സൊസൈറ്റികൾ, ഗ്രോസറികൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, ഭക്ഷ്യ സ്ഥാപനങ്ങൾ

കടുത്ത നടപടിയെന്ന് പൊലീസ്

അണുനശീകരണ യജ്ഞം നടക്കുന്നതിനാൽ രാത്രി 8 മുതൽ 6 വരെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി പൊലീസ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പൊലീസ് വ്യാപക പ്രചാരണം നടത്തുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com