sections
MORE

വീസ ഓണ്‍ലൈന്‍ വഴി പുതുക്കാം: പ്രവാസികള്‍ക്ക് ആശ്വാസ നടപടിയുമായി ഒമാന്‍

Visa-online
SHARE

മസ്‌കത്ത്∙തൊഴില്‍, ടൂറിസ്റ്റ്, ബിസിനസ് വീസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓണ്‍ലൈന്‍ വഴി പുതുക്കി നല്‍കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ്. രാജ്യത്തുള്ളവര്‍ക്കും അവധിക്ക് പോയ പ്രവാസികള്‍ക്കും ഈ സൗകര്യം ലഭ്യമാക്കും. നിലവിലെ സാഹചര്യത്തിലാണ് പൊലീസിന്റെ ആശ്വാസ നടപടി.

രാജ്യത്തേക്ക് പ്രവേശനം നിരോധിച്ചത് പ്രവാസികളുടെ മടങ്ങിവരവിനെ ബാധിച്ചിരുന്നു. തൊഴില്‍ വിസാ കാലാവധി തീരാറായ മലയാളികള്‍ ഉള്‍പ്പടെ നാട്ടില്‍ തന്നെ തുടരുകയാണ് ഇപ്പോള്‍. ഇവരുടെ ആശങ്കകള്‍ക്ക് പരിഹാരമാകുന്നതാണ് റോയല്‍ ഒമാന്‍ പോലീസിന്റെ ഓണ്‍ലൈന്‍ സേവനം.

നേരത്തെ രാജ്യത്ത് എത്തിയ സഞ്ചാരികൾ ഒമാനിലും കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവര്‍ക്കും ഇത് ഏറെ ആശ്വാസകരമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA