ADVERTISEMENT

ദുബായ് ∙ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യുഎഇയില്‍ ത്രിദിന അണുനശീകരണ യഞ്ജം ആരംഭിച്ചു. വിവിധ സ്ഥലങ്ങളിൽ പൊതുനിരത്തുകളിൽ അടക്കം ഇന്നലെ രാത്രി അണുനശീകരണം നടത്തി. യുഎഇ സമയം രാത്രി 8 മുതൽ പിറ്റേന്ന് പുലർച്ചെ ആറ് വരെയാണ് മൂന്ന് ദിവസവും പരിപാടി. 

sterilisation-programme1

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, തെരുവുകൾ, പൊതു ഗതാഗതം, മെട്രോ സർവീസ് എന്നിവയിലെല്ലാം അണുനശീകരണം നടത്തി. ഷാർജയിൽ പൊലീസ് തലവൻ അണുനശീകരണ പരിപാടിക്ക് സെൻട്രൽ ഒാപറേഷൻ മുറിയിൽ നിന്ന് മാർഗനിർദേശം നൽകുകയും നിരീക്ഷിക്കുകയും ചെയ്തു. 

sterilisation-programme

അണുനശീകരണ സമയം യുഎഇയിലെ നിരത്തുകൾ ശൂന്യമായിരുന്നു. രാത്രി 8 മുതൽ രാവിലെ 6 വരെ ആരും പുറത്തിറങ്ങരുതെന്നും പകൽ നേരങ്ങളിൽ പൊതുജീവിതം സാധാരണ പോലെ തുടരുമെന്നും അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com