ADVERTISEMENT

ദോഹ ∙ ഖത്തറില്‍ ഇന്നലെ പുതുതായി 12 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 549 ആയി. 18 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) പ്രവേശിപ്പിച്ചു. 13,681 പേരില്‍ പരിശോധന നടത്തി. രണ്ടു പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗ വിമുക്തരുടെ എണ്ണം 43 ആയി. എല്ലാ രോഗികളും പ്രത്യേക ഐസലേഷനിലാണ്. 

20 നും 40നും ഇടയില്‍ പ്രായമുള്ളവരാണ് രോഗികളിൽ കൂടുതലും. പ്രതിദിനം രോഗികളുടെ ആരോഗ്യനിലയില്‍ പെട്ടെന്നുള്ള മാറ്റമാണുള്ളത്. വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് എത്തുന്ന രോഗികളെ ഐസിയുവില്‍ പ്രവേശിപ്പിക്കുന്നുണ്ട്.

അതേസമയം, ഗുരുതരാവസ്ഥയില്‍ നിന്ന് സുഖം പ്രാപിച്ച രോഗികളെ ഐസലേഷനിലേക്കും മാറ്റുന്നുണ്ട്. പ്രമേഹം, വൃക്ക തകരാര്‍, ഹൃദ്രോഗികള്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരിലും വയോധികരിലുമാണ് രോഗം മൂര്‍ച്ഛിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com