ADVERTISEMENT

ദുബായ് ∙ ആരോഗ്യപ്രവർത്തകരെ അനുമോദിക്കാൻ ദുബായിലും ഷാർജയിലും പ്രവാസികളുടെ കൈയടികളും വെളിച്ചം വിതറലും. ഇന്നലെ (വ്യാഴം) വൈകിട്ടാണ് യുഎഇയിലെ ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിച്ച് ഇന്ത്യക്കാരടക്കമുള്ള വിദേശികൾ രാത്രി എട്ടിന് മൊബൈൽ ഫോണുകളില്‍ ഒന്നിച്ച് വെളിച്ചം തൂകിയതും പാത്രത്തിൽ തട്ടി ഒച്ചയുണ്ടാക്കിയതും.

ദുബായ്, ഷാർജ അൽ നഹ്ദ ഏരിയയിലെ ബഹുനില കെട്ടിടങ്ങളിൽ താമസിക്കുന്നവരാണ് ആരുടെയും ആഹ്വാനം കൂടാതെയുള്ള നന്ദി പ്രകടനം നടത്തിയത്. ഇതിനിടെ ഒരു കെട്ടിടത്തിന്റെ ബാൽക്കണിയിൽ ചെറിയ രീതിയിലുള്ള സംഗീത പരിപാടിയും അരങ്ങേറി. ഇൗ പ്രദേശങ്ങളിൽ മലയാളികളാണ് കൂടുതലും താമസിക്കുന്നത്. കോവിഡ്–19 പ്രതിരോധ രംഗത്ത് രാപ്പകൽ ഭേദമന്യേ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ യൂറോപ്യൻ രാജ്യങ്ങളിലാണ് ഇത്തരം പരിപാടിക്ക് തുടക്കം കുറിച്ചത്. അത് പിന്നീട്, കഴിഞ്ഞ ദിവസം ഇന്ത്യയിലും ആവർത്തിച്ചു.

കോവിഡ്–19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി യുഎഇയിലെ ആരോഗ്യ മന്ത്രാലയം അഹോരാത്രം പ്രയത്നിക്കുന്നു. ഇന്നലെ രാത്രി മുതൽ തുടർച്ചയായ മൂന്ന് രാത്രികളിൽ പൊതുയിടങ്ങളിൽ അണുനശീകരണം നടക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com