ADVERTISEMENT

അബുദാബി∙ 200 രാജ്യങ്ങളിൽ ഓൺലൈൻ ഇടപാട് നടത്താനാവുംവിധം യുഎഇയിൽ ഇ–വോലറ്റ് സേവനം ആരംഭിച്ചു. സെൻട്രൽ ബാങ്കിന്റെ അംഗീകാരത്തോടെ ഇത്തിസാലാത്തും നൂർ ബാങ്കും സംയുക്തമായാണ് ഓൺലൈൻ സേവനം എളുപ്പമാക്കുന്ന ഇ–വോലറ്റ് പദ്ധതി ആവിഷ്കരിച്ചത്. മണിഗ്രാം ഇന്റർനാഷനലുമായി സഹകരിച്ചാണ് രാജ്യാന്തര സേവനം ഉറപ്പാക്കുന്നത്.

ഇടപാടുകാർക്ക് ഫീസില്ലാതെ തന്നെ വിദേശ രാജ്യങ്ങളിലേക്കു പണമയയ്ക്കാൻ ഇതുവഴി സാധിക്കും. 200 രാജ്യങ്ങളിലെ 3.5 ലക്ഷം സ്ഥലങ്ങളിലേക്ക് നിമിഷ നേരംകൊണ്ട് പണം എത്തിക്കാൻ സാധിക്കുന്ന സംവിധാനമാണ് ഇ–വോലറ്റ്. വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കോ അയാളുടെ മൊബൈൽ ഇ–ലെറ്റിലേക്കോ പണം അയയ്ക്കാമെന്ന് ഇ–വോലറ്റ് ചെയർമാൻ അഹ്മദ് അൽ അവാദി പറഞ്ഞു. ഡിജിറ്റൽ ലോകത്ത് സുരക്ഷിത ഇടപാടിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സൂചിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com